---
title: "'സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും, തട്ടിപ്പിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ': അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്"
english_title: "pathanamthitta cyber police arrest gujarat woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325604/pathanamthitta-cyber-police-arrest-gujarat-woman"
published_at: "2025-11-12T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69144beff03a5_arrest.jpg"
keywords: []
---

# 'സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും, തട്ടിപ്പിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ': അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്

> **Lead Summary:** ** പത്തനംതിട്ട : **ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി കേസിൽ ഒന്നാംപ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിന്റെ അടുത്ത സുഹൃത്ത്.

## Article Content

** പത്തനംതിട്ട : **ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി കേസിൽ ഒന്നാംപ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിന്റെ അടുത്ത സുഹൃത്ത്.

ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻഅനൂജ് പട്ടേലിനെ(37) ആണ് പത്തനംതിട്ട സൈബർ പൊലീസ് അഹമ്മദാബാദിലെത്തി അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് വിവരം.

പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിനെ ഒക്ടോബർ 31ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ്. ഇവരെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റെക്കോർഡുകളും പ്രതികൾ ചോർത്തിയിരുന്നു. ഈ രീതിയിൽ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു. പ്രതികൾക്ക് ഹൈദരാബാദിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325604/pathanamthitta-cyber-police-arrest-gujarat-woman)