---
title: "നാടൻ രുചി; തക്കാളി കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ...."
english_title: "tomato curry kerala style recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325596/tomato-curry-kerala-style-recipe"
published_at: "2025-11-12T14:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914466818b05_tomatto.jpg"
keywords: []
---

# നാടൻ രുചി; തക്കാളി കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ....

> **Lead Summary:** ഒരു തക്കാളി ഉണ്ടെങ്കിൽ രാവിലെ ദോശയ്ക്കും ഉച്ചയ്ക്ക് ചോറിനു വൈകിട്ട് ചപ്പാത്തിക്കും ഒരു കറി മതിയാകും എന്ന് ചിന്തിക്കാത്തവർ ചുരുക്കമേ കാണൂ. സവാളയും തക്കാളിയും അൽപ്പം മസാലയും ചേർത്ത് വഴറ്റിയെടുക്കുന്നതായിരിക്കും പതിവ്. എന്നാൽ അതിൽ അൽപ്പം മാറ്റാം വരുത്തിയാലോ?. വറുത്തരച്ച തക്കാളി കൂട്ടാൻ അസാധ്യ രുചിയിൽ വളരെ എളുപ്പം പാകം ചെയ്തെടുക്കാൻ സാധിക്കും. ഒന്ന് നോക്കിയാലോ?....

## Article Content

ഒരു തക്കാളി ഉണ്ടെങ്കിൽ രാവിലെ ദോശയ്ക്കും ഉച്ചയ്ക്ക് ചോറിനു വൈകിട്ട് ചപ്പാത്തിക്കും ഒരു കറി മതിയാകും എന്ന് ചിന്തിക്കാത്തവർ ചുരുക്കമേ കാണൂ. സവാളയും തക്കാളിയും അൽപ്പം മസാലയും ചേർത്ത് വഴറ്റിയെടുക്കുന്നതായിരിക്കും പതിവ്. എന്നാൽ അതിൽ അൽപ്പം മാറ്റാം വരുത്തിയാലോ?. വറുത്തരച്ച തക്കാളി കൂട്ടാൻ അസാധ്യ രുചിയിൽ വളരെ എളുപ്പം പാകം ചെയ്തെടുക്കാൻ സാധിക്കും. ഒന്ന് നോക്കിയാലോ?....

**ചേരുവകൾ**

*തക്കാളി*

*ചുവന്നുള്ളി*

*വറ്റൽമുളക്*

*കറിവേപ്പില*

*എണ്ണ*

*കടുക്*

*തേങ്ങ*

*കുരുമുളക്*

*ജീരകം*

*മല്ലി*

*സവാള*

*മഞ്ഞൾപ്പൊടി*

*ഉപ്പ്*

*പച്ചമുളക്*

*മല്ലി*

**തയ്യാറാക്കുന്ന വിധം**

ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി രണ്ട് തക്കാളി തൊലി കളയാതെ തന്നെ വഴറ്റിയെടുക്കുക. അത് നന്നായി അരച്ചെടുക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രത്തിലേയ്ക്ക് കുറച്ച് എണ്ണ ചേർത്തു ചൂടാക്കുക. ഇതിലേയ്ക്ക് അഞ്ചോ ആറോ ചുവന്നുള്ളി ചേർത്ത് വഴറ്റുക.

അതിലേയ്ക്ക് തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതും, കുരുമുളകും, ചെറിയജീരകവും, വറ്റൽമുളകും, കറിവേപ്പിലുയും ചേർത്തു വഴറ്റി അരച്ചെടുക്കുക. പാനിലേയ്ക്ക് കുറച്ചു കൂടി എണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക. അൽപ്പം കറിവേപ്പില, സവാള ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റുക.

അൽപ്പം മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. അരച്ചെടുത്ത മസാല ചേർത്തിളക്കുക. നന്നായി വെന്തു വരുമ്പോൾ തക്കാളി അരച്ചതും ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ രണ്ട് പച്ചമുളക്, കുറച്ച് മല്ലിയില എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325596/tomato-curry-kerala-style-recipe)