---
title: "‘ഐ സി ബാലകൃഷ്ണനും സംഘവും പാർടിയെ നശിപ്പിക്കുന്നു’; ബത്തേരി കോൺഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി രാജിവച്ചു"
english_title: "IC Balakrishnan and his team are destroying the party Bathery Congress constituency general secretary resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325586/ic-balakrishnan-and-his-team-are-destroying-the-party-bathery-congress-constituency-general-secretary-resigns"
published_at: "2025-11-12T13:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143e5c83f7b_resign.jpg"
keywords: []
---

# ‘ഐ സി ബാലകൃഷ്ണനും സംഘവും പാർടിയെ നശിപ്പിക്കുന്നു’; ബത്തേരി കോൺഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി രാജിവച്ചു

> **Lead Summary:** **കൽപ്പറ്റ: ( **[www.truevisionnews.com]** ) **തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പേ വയനാട്ടിലെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിൽ. ഗ്രൂപ്പ് തർക്കത്തിന് പിന്നാലെ ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി ടി ലൂക്കോസ് പാർടിയിൽ നിന്നും രാജിവച്ചു. സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും.

## Article Content

**കൽപ്പറ്റ: ( **[www.truevisionnews.com]** ) **തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പേ വയനാട്ടിലെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിൽ. ഗ്രൂപ്പ് തർക്കത്തിന് പിന്നാലെ ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി ടി ലൂക്കോസ് പാർടിയിൽ നിന്നും രാജിവച്ചു. സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും.

ഐ സി ബാലകൃഷ്ണൻ എംഎൽഎയും സംഘവും കോൺഗ്രസ് പാർടിയെ നശിപ്പിക്കുന്ന നിലപാടിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. 19 വർഷമായി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. അവഗണന നേരിട്ടുകൊണ്ട് പ്രവർത്തനരംഗത്ത് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നും സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും ടി ടി ലൂക്കോസ് രാജിക്കത്തിൽ പറയുന്നു.

ഇന്നലെ പൂതാടിയിൽ നേതൃത്വത്തെ ഞെട്ടിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട്‌ പഞ്ചായത്ത്‌ അംഗങ്ങൾ രാജിവച്ചിരുന്നു. പൂതാടിയിൽ പുളിയാമ്പറ്റ പത്തൊമ്പതാം വാർഡ്‌ അംഗം നെല്ലിക്കയത്ത് തങ്കച്ചനും ചീയമ്പം അഞ്ചാംവാർഡ്‌ അംഗം എം വി രാജനുമാണ്‌ രാജിവച്ചത്‌. നാല്‌ പതിറ്റാണ്ടായി തങ്കച്ചൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്‌.

പാർടിയുടെ അവഗണനയിലും യുഡിഎഫ്‌ ഭരണസമിതിയുടെ ഭരണപരാജയത്തിലും പ്രതിഷേധിച്ചാണ്‌ രാജിയെന്നും പൊതുരംഗത്ത്‌ തുടരുമെന്നും തങ്കച്ചൻ പറഞ്ഞു. ഇരുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിന്‌ രാജിക്കത്ത്‌ നൽകി രാജൻ സിപിഐയോടൊപ്പം ചേർന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മായാ രാജനും കഴിഞ്ഞദിവസം ഇടതുപക്ഷത്തോടൊപ്പം ചേർന്നിരുന്നു.

വരുംദിവസങ്ങളിൽ ഇതിന്റെ അനുരണനങ്ങളുണ്ടാകും. നഗരസഭകൾ, ബ്ലോക്ക്‌ പഞ്ചായത്തുകൾ എന്നിവിടങ്ങളിലൊന്നും സ്ഥനാർഥികളെ നിശ്ചയിക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്തിൽ സ്ഥാനാർഥിയാകാൻ നേതാക്കളുടെ നിരതന്നെയുണ്ട്‌. മുതിർന്ന നേതാക്കളുമുണ്ട്‌. ചിലർ മതനേതാക്കളെക്കൊണ്ടും സമ്മർദം ചെലുത്തുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325586/ic-balakrishnan-and-his-team-are-destroying-the-party-bathery-congress-constituency-general-secretary-resigns)