---
title: "ജോലി നോക്കുന്നുണ്ടോ...? ഇതാണ് അവസരം; മിൽമയിൽ 338 ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം ...."
english_title: "This is the opportunity  338 vacancies at Milma  apply now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325551/this-is-the-opportunity-338-vacancies-at-milma-apply-now"
published_at: "2025-11-12T11:12:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69141e8a3b3f6_WhatsApp_Image_2025-11-11_at_9.38.33_PM.jpeg"
keywords: []
---

# ജോലി നോക്കുന്നുണ്ടോ...? ഇതാണ് അവസരം; മിൽമയിൽ 338 ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം ....

> **Lead Summary:** **[ **തിരുവനന്തപുരംറീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മലബാർ റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സസ്‌ യൂണിയൻ ലിമിറ്റഡ് എന്നിവയ്ക്കു കീഴിൽ മിൽമയിൽ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് 27 വരെ അപേക്ഷിക്കാം. സ്‌ഥിരം നിയമനമാണ്.

## Article Content

**[ **തിരുവനന്തപുരംറീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മലബാർ റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സസ്‌ യൂണിയൻ ലിമിറ്റഡ് എന്നിവയ്ക്കു കീഴിൽ മിൽമയിൽ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് 27 വരെ അപേക്ഷിക്കാം. സ്‌ഥിരം നിയമനമാണ്.

ഓഫിസർ, നോൺ ഓഫിസർ, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറികളിലായി തിരുവനന്തപുരം റീജനിൽ 198 ഒഴിവുകളും മലബാർ റീജനിൽ 140 ഒഴിവുകളുമാണുള്ളത്. പ്രധാന തസ്ത‌ികകൾ, ഒഴിവ്, യോഗ്യത,ശമ്പളം ചുവടെ:

**പ്ലാന്റ് അസിസ്‌റ്റൻ്റ് (140 ഒഴിവ്)**: പത്താം ക്ലാസ് ജയം/തത്തുല്യം; 23,000-56,240 രൂപ.

**ജൂനിയർ അസിസ്‌റ്റൻ്റ് (36): **ബികോം, 2 വർഷം പരിചയം; 29,490-85,160 രൂപ.

**ടെക്നിഷ്യൻ (34):** ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ്; 29,490-85,160 രൂപ.

** അസിസ്റ്റന്റ് ഡെയറി ഓഫിസർ (26): **ഡെയറി ടെക്നോളജി/ഡെയറി സയൻസ് ബിടെക്, 2 വർഷം പരിചയം; 50,320-1,01,560 രൂപ

പ്രായം: 18-40

**അപേക്ഷാഫീസ്: **ഓഫിസർ തസ്തികകളിൽ 1000 രൂപയും നോൺ ഓഫിസർ തസ്ത‌ികകളിൽ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളിൽ 500 രൂപയും. അർഹർക്ക് ഇളവുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

**തിരഞ്ഞെടുപ്പ്: **എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റ്/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. കൂടുതൽ വിവരങ്ങൾക്ക് [**www.milmatrcmpu.com, www.malabarmilma.com**](http://www.milmatrcmpu.com, www.malabarmilma.com)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325551/this-is-the-opportunity-338-vacancies-at-milma-apply-now)