---
title: "Delhi RedFort Blast: ‘പലരും കാണാനെത്താറുണ്ട്, വിചിത്രമായ പെരുമാറ്റമാണ്, കോളജിലെ അച്ചടക്കം പാലിക്കാൻ  തയാറായിരുന്നില്ല’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ"
english_title: "Delhi RedFort Blast, Doctors arrested, terror attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325541/delhi-redfort-blast-doctors-arrested-terror-attack"
published_at: "2025-11-12T10:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691416f779f80_hareefa.jpg"
keywords: []
---

# Delhi RedFort Blast: ‘പലരും കാണാനെത്താറുണ്ട്, വിചിത്രമായ പെരുമാറ്റമാണ്, കോളജിലെ അച്ചടക്കം പാലിക്കാൻ  തയാറായിരുന്നില്ല’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ

> **Lead Summary:** **Delhi RedFort Blast: ന്യൂഡൽഹി: **ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ സയീദ് തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.

## Article Content

**Delhi RedFort Blast: ന്യൂഡൽഹി: **ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ സയീദ് തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.

‘പലരും ഷഹീൻ സയീദിനെ കാണാനെത്താറുണ്ട്. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമാണ്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ –കോളജിലെ ഒരു പ്രൊഫസർ പറഞ്ഞു. എൻഐഎയുടെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സഹപ്രവർത്തകർ പറയുന്നു.

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണ് ലക്നൗ സ്വദേശിയായ ഷഹീൻ സയീദ് എന്നാണു വിവരം. ഫരീദാബാദിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടിയതിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഇവർ. ഇവരുടെ കാറിൽ നിന്ന് തോക്കുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 40–50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325541/delhi-redfort-blast-doctors-arrested-terror-attack)