---
title: "ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ക്ഷേത്രമേല്‍ശാന്തി മരിച്ചു"
english_title: "Kozhikode accident, Temple priest dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325537/kozhikode-accident-temple-priest-dies"
published_at: "2025-11-12T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69141173d5dc9_kozhikkode.jpg"
keywords: []
---

# ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ക്ഷേത്രമേല്‍ശാന്തി മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന്‍ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്‌കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325537/kozhikode-accident-temple-priest-dies)