---
title: "'അവൾ എന്നെ ചതിക്കുകയായിരുന്നു'; ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന 23 വയസ്സുകാരിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ"
english_title: "23-year-old woman stabbed to death in the middle of the road while waiting for a bus to go to work suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325534/23-year-old-woman-stabbed-to-death-in-the-middle-of-the-road-while-waiting-for-a-bus-to-go-to-work-suspect-arrested"
published_at: "2025-11-12T09:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69140c7ad96fe_WhatsApp_Image_2025-11-11_at_8.25.54_PM.jpeg"
keywords: []
---

# 'അവൾ എന്നെ ചതിക്കുകയായിരുന്നു'; ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന 23 വയസ്സുകാരിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

> **Lead Summary:** **ഭോപാൽ: ( **[www.truevisionnews.com]** ) **മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിൽ ഞെട്ടിക്കുന്ന കൊലപാതകം. ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന 23 വയസ്സുകാരിയെ റോഷൻ ധർവെ എന്ന യുവാവ് കഴുത്തറുത്ത് കൊന്നു. റിതു ഭണ്ഡാർക്കർ എന്ന യുവതിയുടെ ജീവനെടുത്ത ഈ സംഭവം നടുറോഡിലാണ് നടന്നത്. കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

## Article Content

**ഭോപാൽ: ( **[www.truevisionnews.com]** ) **മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിൽ ഞെട്ടിക്കുന്ന കൊലപാതകം. ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന 23 വയസ്സുകാരിയെ റോഷൻ ധർവെ എന്ന യുവാവ് കഴുത്തറുത്ത് കൊന്നു. റിതു ഭണ്ഡാർക്കർ എന്ന യുവതിയുടെ ജീവനെടുത്ത ഈ സംഭവം നടുറോഡിലാണ് നടന്നത്. കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ബസ് കാത്തുനിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കർ എന്ന 23-കാരിയാണ് റോഷൻ ധർവെ എന്ന യുവാവിന്റെ കത്തിക്ക് ഇരയായത്. ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന റിതു ദിവസവും ബസിലാണ് യാത്ര ചെയ്തിരുന്നത്. ഇതേ മേഖലയിൽ തന്നെയായിരുന്നു പ്രതിയായ റോഷനും ജോലി ചെയ്‌തിരുന്നത്.

സംഭവദിവസം ബസ് സ്റ്റോപ്പിലെത്തിയ റിതുവിനെ പിന്തുടർന്ന് ബൈക്കിലെത്തിയ റോഷൻ കണ്ടെത്തുകയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് ഇരുവരും തമ്മിൽ ആദ്യം സംസാരിച്ചു. എന്നാൽ, സംഭാഷണം പെട്ടെന്ന് തന്നെ രൂക്ഷമായ തർക്കത്തിലേക്ക് വഴിമാറി.

നിമിഷനേരം കൊണ്ട് റോഷൻ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് റിതുവിന്റെ കഴുത്തിൽ ആഞ്ഞു വീശുകയായിരുന്നു. കഴുത്തറുത്ത് നിലത്തുവീണ യുവതി രക്തത്തിൽ കുളിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഈ ക്രൂരമായ നിമിഷങ്ങൾ ദൃക്സാക്ഷികൾ മൊബൈലിൽ പകർത്തി, അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

> അഞ്ച് വർഷമായി റിതുവും റോഷനും പ്രണയത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി വിളിച്ചുപറഞ്ഞ വാക്കുകൾ ഏറെ ഞെട്ടിക്കുന്നതായിരുന്നു. "ജീവിതത്തിലും മരണത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ അവൾ എന്നെ ചതിക്കുകയാണ്. എന്നെ കൊല്ലാൻ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നു," എന്ന് പ്രതി വിളിച്ചു പറയുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം.

> സംഭവസ്ഥലത്തെത്തിയ ഒരു സ്ത്രീ "എന്തിനാണ് കൊല്ലുന്നത്?" എന്ന് ചോദിച്ചപ്പോൾ, "അവളുടെ ജീവൻ രക്ഷിക്കാം, പൊലിസിനെ വിളിച്ച് അവളെ കൊണ്ടുപോകൂ" എന്നായിരുന്നു റോഷന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325534/23-year-old-woman-stabbed-to-death-in-the-middle-of-the-road-while-waiting-for-a-bus-to-go-to-work-suspect-arrested)