---
title: "'പല്ല് തേക്കുന്നത് ഇങ്ങനെയാണോ.... ? അയ്യേഹ് '; ഇനി മുതൽ ഇതുപോലെ ചെയ്തുനോക്കു, മാറ്റങ്ങൾ മനസിലാക്കാം..."
english_title: "Things to keep in mind while brushing your teeth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325521/things-to-keep-in-mind-while-brushing-your-teeth"
published_at: "2025-11-12T07:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913ee7184acc_teath.jpg"
keywords: []
---

# 'പല്ല് തേക്കുന്നത് ഇങ്ങനെയാണോ.... ? അയ്യേഹ് '; ഇനി മുതൽ ഇതുപോലെ ചെയ്തുനോക്കു, മാറ്റങ്ങൾ മനസിലാക്കാം...

> **Lead Summary:** ** ദിവ**സവും രണ്ട്‌ നേരം പല്ല്‌ തേയ്‌ക്കുന്നത്‌ കൊണ്ട്‌ മാത്രം ഒരാളുടെ ദന്താരോഗ്യം നന്നായിരിക്കണമെന്നില്ലെന്ന്‌ വിദഗ്‌ധര്‍. എത്ര തവണ തേച്ചു എന്നതിനേക്കാള്‍ എത്ര നന്നായി പല്ല്‌ തേയ്‌ക്കുന്നു എന്നതാണ്‌ ദന്തശുചിത്വത്തിന്റെ മാനദണ്ഡം.

## Article Content

** ദിവ**സവും രണ്ട്‌ നേരം പല്ല്‌ തേയ്‌ക്കുന്നത്‌ കൊണ്ട്‌ മാത്രം ഒരാളുടെ ദന്താരോഗ്യം നന്നായിരിക്കണമെന്നില്ലെന്ന്‌ വിദഗ്‌ധര്‍. എത്ര തവണ തേച്ചു എന്നതിനേക്കാള്‍ എത്ര നന്നായി പല്ല്‌ തേയ്‌ക്കുന്നു എന്നതാണ്‌ ദന്തശുചിത്വത്തിന്റെ മാനദണ്ഡം.

**ഒരു തവണ നന്നായി തേച്ചാല്‍ നല്ലത്‌: **

ദിവസം രണ്ട്‌ തവണ ശരിയായ രീതിയില്‍ പല്ല്‌ തേക്കാന്‍ സാധിച്ചാല്‍ നല്ലത്‌. ഇല്ലെങ്കില്‍ ഒരു തവണയെങ്കിലും നന്നായി തേക്കുക എന്നതാണ്‌ ഈ ദന്താരോഗ്യ വിദഗ്‌ധന്‍ നല്‍കുന്ന ഉപദേശം. ശരിയായ രീതിയില്‍ ഒരു തവണ തേക്കുന്നതാണ്‌ ചുമ്മാ ഓടിച്ച്‌ വിട്ട്‌ അതിവേഗം തീര്‍ക്കുന്ന രണ്ട്‌ തവണത്തെ പല്ല്‌ തേപ്പിനേക്കാല്‍ നല്ലതെന്ന്‌ ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നന്നായി പല്ല്‌ തേക്കാന്‍ ഒരു തവണ മാത്രമേ നിങ്ങള്‍ക്ക്‌ സമയം ലഭിക്കുന്നുവെങ്കില്‍ അത്‌ രാത്രിയില്‍ കിടക്കുന്നതിന്‌ മുന്‍പ്‌ ആകുന്നതാകും ഉത്തമം. ബ്രഷ്‌ വൃത്താകൃതിയില്‍ പല്ലിന്റെ പുറം ഭാഗത്തും കടിക്കുന്ന ഭാഗത്തും അകം ഭാഗത്തുമെല്ലാം കറക്കി മൃദുവായി വേണം തേക്കാന്‍. പല്ലും മോണയുമായി ചേരുന്ന ഭാഗത്തെ അഴുക്ക്‌ നീക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

**പ്രഭാതഭക്ഷണത്തിന്‌ മുന്‍പാകാം പല്ല്‌ തേപ്പ്‌ **

ചിലര്‍ രാവിലെ പ്രഭാത ഭക്ഷണമെല്ലാം കഴിഞ്ഞ ശേഷം പല്ല്‌ തേക്കാറുണ്ട്‌. എന്നാല്‍ ഇത്‌ ഇനാമലിന്‌ അത്ര നല്ലതാകില്ലെന്നാണ്‌ ഡോ. പ്രവീണിന്റെ അഭിപ്രായം. ഭക്ഷണം കഴിച്ച ശേഷമാണ്‌ പല്ല്‌ തേക്കുന്നതെങ്കില്‍ ഒരു അര മണിക്കൂറിന്റെ ഇടവേളയെങ്കിലും ഇതിനിടയില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

ഭക്ഷണപാനീയങ്ങളില്‍ നിന്നുള്ള ആസിഡ്‌ പല്ലിന്റെ ഇനാമലിനെ മൃദുവാക്കും. പിന്നാലെ ബ്രഷിങ്‌ നടത്തിയാല്‍ അതെല്ലാം ഇളകി പോകാന്‍ സാധ്യയുണ്ട്‌. ഇതിനാല്‍ ഭക്ഷണം കഴിച്ച ശേഷം വെള്ളം ഉപയോഗിച്ച്‌ വായ നന്നായി കുലുക്കുഴിയുക. പിന്നീട്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ മാത്രം പല്ല്‌ തേക്കുക

**ബ്രഷ്‌ ചെയ്‌ത ശേഷം വെള്ളം കൊണ്ട്‌ കുലുക്കി തുപ്പരുത്‌**

ബ്രഷ്‌ ചെയ്യുമ്പോള്‍ പേസ്‌്‌റ്റിന്റെ അംശവും അഴുക്കുമെല്ലാം തുപ്പി കളയാം. പക്ഷേ, വെള്ളം ഉപയോഗിച്ച്‌ വീണ്ടും കുലുക്കുഴിയരുതെന്നും ഡോ.പ്രവീണ്‍ നിര്‍ദ്ദേശിക്കുന്നു. ഇത്‌ പേസ്റ്റില്‍ അവശേഷിക്കുന്ന ഫ്‌ളൂറൈഡ്‌ നഷ്ടപ്പെടുത്തും.

ഫ്‌ളൂറൈഡിന്റെ ഈ പാളി വെള്ളം കൊണ്ട്‌ കഴുകി കളയാതെ ഇരിക്കുന്നത്‌ പല്ലിന്‌ സംരംക്ഷണം നല്‍കും. ഇനി എന്തെങ്കിലും കൊണ്ട്‌ കുലുക്കുഴിയണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ അതിന്‌ മൗത്ത്‌ വാഷ്‌ ഉപയോഗപ്പെടുത്തുക.

**വില കൂടിയത്‌ വേണമെന്നില്ല**

പല്ല്‌ വെളുപ്പിക്കുമെന്നും ഇനാമല്‍ ശക്തിപ്പെടുത്തുമെന്നും കരി ഉപയോഗിക്കുന്നു എന്നുമെല്ലാം പറഞ്ഞ്‌ വില കൂട്ടിയിട്ട പല പേസ്റ്റുകളും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഏത്‌ ബ്രാന്‍ഡ്‌ ആണെങ്കിലും സാരമില്ല അതില്‍ ഫ്‌ളൂറൈഡ്‌ ഉണ്ടെന്ന്‌ മാത്രം ഉറപ്പ്‌ വരുത്തിയാല്‍ മതി.

. ഫ്‌ളൂറൈഡ്‌ ഉള്ളതാണെങ്കില്‍ വില കുറഞ്ഞ പേസ്റ്റ്‌ തിരഞ്ഞെടുക്കാം. ഇനാമലിനെ സംരക്ഷിക്കാനും പല്ലിന്റെ കേട്‌ തടയാനും ഫ്‌ളൂറൈഡ്‌ സഹായിക്കുന്നു. അതേ സമയം സംവേദനം കൂടിയ പല്ലുകള്‍ക്ക്‌ ദന്തഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പേസ്റ്റുകള്‍ തന്നെ ഉപയോഗിക്കാനും മറക്കരുത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325521/things-to-keep-in-mind-while-brushing-your-teeth)