---
title: "ജാഗ്രതൈ ...!  രാത്രി മൂന്ന് മണിക്കൂർ ഇടുക്കി ജില്ലയിൽ ഓറ‍ഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് "
english_title: "Rain alert, heavy rain in various districts of Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325509/rain-alert-heavy-rain-in-various-districts-of-kerala"
published_at: "2025-11-11T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69137016cda8f_keralarin.jpg"
keywords: []
---

# ജാഗ്രതൈ ...!  രാത്രി മൂന്ന് മണിക്കൂർ ഇടുക്കി ജില്ലയിൽ ഓറ‍ഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് 

> **Lead Summary:** **ഇടുക്കി: **ഇടവേളക്ക് ശേഷം തുലവർഷം കനത്തതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി ഇടുക്കിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

## Article Content

**ഇടുക്കി: **ഇടവേളക്ക് ശേഷം തുലവർഷം കനത്തതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി ഇടുക്കിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരമാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇതിനൊപ്പം തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325509/rain-alert-heavy-rain-in-various-districts-of-kerala)