---
title: "തലശേരിയെ ഞെട്ടിച്ച് സൈബർ തട്ടിപ്പ് ; വനിതാഡോക്ടറെ 'വെർച്ച്വൽ അറസ്റ്റിലാക്കി' കവർന്നത് 10.5 ലക്ഷം "
english_title: "Cyber ​​fraud, female doctor 'virtually arrested'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325506/cyber-fraud-female-doctor-virtually-arrested"
published_at: "2025-11-11T22:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691369ffa0ef9_cyber.jpg"
keywords: []
---

# തലശേരിയെ ഞെട്ടിച്ച് സൈബർ തട്ടിപ്പ് ; വനിതാഡോക്ടറെ 'വെർച്ച്വൽ അറസ്റ്റിലാക്കി' കവർന്നത് 10.5 ലക്ഷം 

> **Lead Summary:** **തലശേരി: **സൈബർ തട്ടിപ്പിൽ കൂടുങ്ങിയ വനിതാ ഡോക്ടർക്ക് പത്ത് ലക്ഷത്തിലധികം രൂപ നഷ്ടമായി. തലശേരി സ്വദേശിനിയായ74 കാരിയെയാണ് സിബിഐയിൽ നിന്നാണെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് പത്തര ലക്ഷം രൂപ കൈക്കലാക്കിയത്.

## Article Content

**തലശേരി: **സൈബർ തട്ടിപ്പിൽ കൂടുങ്ങിയ വനിതാ ഡോക്ടർക്ക് പത്ത് ലക്ഷത്തിലധികം രൂപ നഷ്ടമായി. തലശേരി സ്വദേശിനിയായ74 കാരിയെയാണ് സിബിഐയിൽ നിന്നാണെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് പത്തര ലക്ഷം രൂപ കൈക്കലാക്കിയത്.

2025 ഒക്ടോബർ 31 മുതൽ നവംബർ 3 വരെയുള്ള കാലയളവിലാണ് വിവിധ അക്കൗണ്ടുക ളിലേക്കായി ഡോക്ടർ പണം അയച്ചത്. ഡോക്ടറെ വാട്സാപ് വഴി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് മുംബൈ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിട്ടു ണ്ടെന്നും, അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു.

കേസ് സംസാരിച്ച് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞാണ് ഡോക്ടറിൽ നിന്നും വിവിധ സമയങ്ങളിലായി പണം ആവശ്യപ്പെട്ടത്. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിക്കുക യായിരുന്നു. പരാതിയിൽ കേസെടുത്ത കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325506/cyber-fraud-female-doctor-virtually-arrested)