---
title: "കൈകൊടുത്തു പിരിഞ്ഞു; രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില"
english_title: "kerala settles for another draw in the ranji trophy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325483/kerala-settles-for-another-draw-in-the-ranji-trophy"
published_at: "2025-11-11T17:49:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69132a381e446_ranji_trophy.jpg"
keywords: []
---

# കൈകൊടുത്തു പിരിഞ്ഞു; രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില

> **Lead Summary:** തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3.

## Article Content

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3.

ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ മികച്ച കളി പുറത്തെടുത്തതോടെയാണ് കളി സമനിലയിൽ അവസാനിച്ചത്. ചിരാഗ് ജാനിയുടെ ഉജ്വല സെഞ്ചുറിയുടെ (152) കരുത്തിൽ സൗരാഷ്ട 402 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. അവസാന ദിവസം 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 154/3 വിക്കറ്റ് നഷ്ടമായതോടെയാണ് സമനിലയ്ക്ക് കൈകൊടുത്തത്.

കഴിഞ്ഞ മത്സരത്തിൽ കർണാടകത്തോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളം വിജയവഴി തേടിയാണ് സൗരാഷ്ട്രയെ നേരിട്ടത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ആദ്യ ഇന്നിങ്ങിസിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം കളിപിടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്ര തിരിച്ചടിച്ചതോടെ ജയം കൈവിട്ടുപോവുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റാണ് കേരളത്തിനുള്ളത്. ആദ്യ രണ്ട് കളികളും സമനിലയിൽ കലാശിച്ചപ്പോൾ കർണാടകയോട് ദയനീയ തോൽവി വഴങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325483/kerala-settles-for-another-draw-in-the-ranji-trophy)