---
title: "എങ്ങനെയെങ്കിലും വൈറലാകണം..! ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്; പൊലീസ് കേസെടുത്തു"
english_title: "man takes bath on moving train for viral reel police file case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325482/man-takes-bath-on-moving-train-for-viral-reel-police-file-case"
published_at: "2025-11-11T17:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691328b5e3f46_reel.jpg"
keywords: []
---

# എങ്ങനെയെങ്കിലും വൈറലാകണം..! ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്; പൊലീസ് കേസെടുത്തു

> **Lead Summary:** **( **[www.truevisionnews.com]** )** വൈറലാകണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ ആണ് ഈ വേറിട്ട സംഭവം. വിവാദമായത്തിന് പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

## Article Content

**( **[www.truevisionnews.com]** )** വൈറലാകണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഓടുന്ന ട്രെയിനിൽ കുളിക്കുന്ന റീലെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ ആണ് ഈ വേറിട്ട സംഭവം. വിവാദമായത്തിന് പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശ് സ്വദേശിയായ പ്രമോദ് ശ്രീനിവാസനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്‍റെ റീൽ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തതാണ് പ്രശ്നമായത്.

നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ യുവാവിനെ ചോദ്യം ചെയ്തതോടെ ഇയാൾ താൻ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിക്കുകയായിരുന്നു. പിന്നാലെ റെയിൽവേ യുവാവിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325482/man-takes-bath-on-moving-train-for-viral-reel-police-file-case)