---
title: "ഇതുണ്ടെങ്കിൽ ചോറ് തീരുന്നത് അറിയില്ല...! തയ്യാറാക്കാം രുചികരമായ കോവല്‍ ഇല തോരന്‍"
english_title: "koval ila Let's prepare delicious Koval Ila Thoran recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325462/koval-ila-lets-prepare-delicious-koval-ila-thoran-recipe"
published_at: "2025-11-11T15:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913140d9c595_koval.jpg"
keywords: []
---

# ഇതുണ്ടെങ്കിൽ ചോറ് തീരുന്നത് അറിയില്ല...! തയ്യാറാക്കാം രുചികരമായ കോവല്‍ ഇല തോരന്‍

> **Lead Summary:** **( **[www.truevisionnews.com]** ) **ധാരാളം പോക്ഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കോവയ്ക്ക. കോവയ്ക്ക മാത്രമല്ല കോവലിന്റെ ഇലയും കായും വേരും ഒക്കെ ഔഷധ ഗുണങ്ങൾ ഉള്ളവയാണ്. ഒറ്റ ഇരിപ്പിന് ചോറ് കളിയാക്കുന്ന വിധം കിടലൻ രുചിയാണ് കോവയ്ക്ക് ഇല തോരന്. കോവൽ ഇല കൊണ്ട് തോരൻ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

## Article Content

**( **[www.truevisionnews.com]** ) **ധാരാളം പോക്ഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കോവയ്ക്ക. കോവയ്ക്ക മാത്രമല്ല കോവലിന്റെ ഇലയും കായും വേരും ഒക്കെ ഔഷധ ഗുണങ്ങൾ ഉള്ളവയാണ്. ഒറ്റ ഇരിപ്പിന് ചോറ് കളിയാക്കുന്ന വിധം കിടലൻ രുചിയാണ് കോവയ്ക്ക് ഇല തോരന്. കോവൽ ഇല കൊണ്ട് തോരൻ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

**ചേരുവകൾ**

കോവൽ ഇല - 2 പിടി

സവാള -1

തേങ്ങ - 1 കപ്പ്

പച്ചമുളക് - 4

മഞ്ഞൾപൊടി -1/4 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വറ്റൽ മുളക് -1

കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം

കോവലിന്റെ കിളിർന്ന ഇലകളാണ് തോരൻ വയ്ക്കാനായി ഉപയോഗിക്കുന്നുന്നത്. ഇലകൾ നന്നായി കഴുകി അരിഞ്ഞ് എടുക്കാം. അടുപ്പിലേക്ക് ഒരു പാത്രം വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് കടുക് ഇട്ടു പൊട്ടിക്കാം.അതിലേക്ക് ഒരു വറ്റൽമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം.

തേങ്ങാ ചിരകിയതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും മഞ്ഞളും കൂടെ ചേർത്തു ഒന്നു ഇളക്കി എടുക്കാം. ഈ ചേരുവ ചെറുതായി ഒന്നു വഴന്നു കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കോവൽ ഇലകൾ കൂടെ ചേർത്തു ഇളക്കി യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മൂടിവെച്ചു വേവിച്ചെടുക്കാം. നല്ലതുപോലെ വെന്തു കഴിയുമ്പോൾ തീ കൂട്ടിയിട്ട് ഇളക്കി കൊടുക്കാം. വെള്ളം വറ്റി ഡ്രൈ ആകുമ്പോൾ തീ ഓഫ്‌ ചെയ്തു വാങ്ങാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325462/koval-ila-lets-prepare-delicious-koval-ila-thoran-recipe)