---
title: "Delhi Red Fort Blast: ഡൽഹി സ്ഫോടനം: അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു; ചെങ്കോട്ടയിലെ കാർ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Delhi blast, NIA terror attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325456/delhi-blast-nia-terror-attack"
published_at: "2025-11-11T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69130e97e83c7_Delhi_blast,_NIA_terror_attack.jpg"
keywords: []
---

# Delhi Red Fort Blast: ഡൽഹി സ്ഫോടനം: അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു; ചെങ്കോട്ടയിലെ കാർ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** **Delhi Red Fort Blast: ന്യൂഡൽഹി:[ ** ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന കാർ കേന്ദ്രീകരിച്ചാണ് എൻ.ഐ.എ.യുടെ നിലവിൽ അന്വേഷണം പുരോഗമിക്കുയാണ്.

## Article Content

**Delhi Red Fort Blast: ന്യൂഡൽഹി:[ ** ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന കാർ കേന്ദ്രീകരിച്ചാണ് എൻ.ഐ.എ.യുടെ നിലവിൽ അന്വേഷണം പുരോഗമിക്കുയാണ്.

കസ്റ്റഡിയിലെടുത്ത കാർ ഉടമയായ സൽമാനിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. സൽമാൻ ഈ വാഹനം വാങ്ങിയത് ദേവേന്ദ്ര എന്നയാളിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാളും, അമീറിൽ നിന്ന് പുൽവാമ സ്വദേശി താരിഖും, ഒടുവിൽ താരിഖിൽ നിന്ന് ഉമർ മുഹമ്മദുമാണ് വാഹനം കൈക്കലാക്കിയത്.

സ്ഫോടന സമയത്ത് കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക സൂചന. ഇയാൾക്ക് ഫരീദാബാദ് സ്ഫോടന കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും എൻ.ഐ.എ. പരിശോധിച്ചുവരികയാണ്.

വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.

പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ‌സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325456/delhi-blast-nia-terror-attack)