---
title: "ചൂട് ഒതുങ്ങും....! അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഇടിയോടുകൂടിയുള്ള മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്"
english_title: "Heavy rain in these districts in the next few hours Meteorological Department warns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325453/heavy-rain-in-these-districts-in-the-next-few-hours-meteorological-department-warns"
published_at: "2025-11-11T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913092e89aff_rain.jpg"
keywords: []
---

# ചൂട് ഒതുങ്ങും....! അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഇടിയോടുകൂടിയുള്ള മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **അടുത്ത 3 മണിക്കൂറിലേക്കുള്ള മഴ സാധ്യത മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്ന് നിർദേശമുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **അടുത്ത 3 മണിക്കൂറിലേക്കുള്ള മഴ സാധ്യത മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്ന് നിർദേശമുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ സാധ്യത ഉള്ളതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325453/heavy-rain-in-these-districts-in-the-next-few-hours-meteorological-department-warns)