---
title: "സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിച്ചു; കോഴിക്കോട് വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ"
english_title: "Invasion of privacy, dissemination of sexual images, cybercrime"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325435/invasion-of-privacy-dissemination-of-sexual-images-cybercrime"
published_at: "2025-11-11T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912f8889edee_cybercrime_vadakara.jpg"
keywords: []
---

# സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിച്ചു; കോഴിക്കോട് വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ

> **Lead Summary:** **കോഴിക്കോട് :[ ** പ്രണയിനിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെ വടകര സൈബർ ക്രൈം പോലീസ് പിടികൂടി. വടകര കൂടരഞ്ഞി സ്വദേശിയായ ക്ലെമന്റ് ആണ് അറസ്റ്റിലായത്.

## Article Content

**കോഴിക്കോട് :[ ** പ്രണയിനിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെ വടകര സൈബർ ക്രൈം പോലീസ് പിടികൂടി. വടകര കൂടരഞ്ഞി സ്വദേശിയായ ക്ലെമന്റ് ആണ് അറസ്റ്റിലായത്.

പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സൗഹൃദ സമയത്തെ വിഡീയോ സ്ക്രീൻ, റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച്‌ പണം തട്ടുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാൾ. സൈബർ ക്രൈം പൊലീസിലെ ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികുടിയത്.

പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌.പി.സി.ഒ ലിനീഷ് കുമാർ, സി.പി.ഒ.മാരായ ടി.കെ സാബു, അരുണ്‍ ലാല്‍ പി.കെ, എം ശ്രീനേഷ് എന്നിവർ ഉള്‍പ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325435/invasion-of-privacy-dissemination-of-sexual-images-cybercrime)