തൃശൂർ: ( www.truevisionnews.com ) കലാമണ്ഡലത്തിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശമംഗലം സ്വദേശി കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. കനകകുമാറിനെതിരെ വിദ്യാർഥികൾ നേരത്തെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ വിദേശത്തു നിന്ന് അവധിക്ക് വരികയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻവീട്ടിൽ ഷാജഹാനെ (40) കസബ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണു കേസെടുത്തത്.
യുവതി ജോലി ചെയ്യുന്ന അബുദാബിയിലെ ഫ്ലാറ്റിനു അടുത്തു മുൻപ് താമസിച്ചിരുന്ന സുഹൃത്തായ പ്രതി പരാതിക്കാരിയെ ഫോണിൽ വിളിച്ചു മുൻപു യുവതിയിൽ നിന്നും വാങ്ങിയ 10 ലക്ഷം രൂപയും 1,15,000 രൂപയുടെ ഐഫോണും, 33,600 രൂപയുടെ ഹെഡ്സെറ്റും, ലാപ്ടോപ്പും കോഴിക്കോട് എയർപോർട്ടിൽ നിന്നു തിരികെ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറങ്ങാൻ പറയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
എയർപോർട്ടിൽ യുവതിയെ കണ്ട പ്രതി കോഴിക്കോട്ടുള്ള ഹോട്ടലിലാണ് ലാപ്ടോപ്പും ഫോണും ഹെഡ്സെറ്റും ഉള്ളതെന്നു പറഞ്ഞു യുവതിയെ അവിടേക്കു കൂട്ടി കൊണ്ടുവരികയായിരുന്നു.
Content Highlight: Complaint of sexual harassment against female students at Kalamandalam Case filed against teacher



































