Delhi Red Fort Blast: ‘ഡൽഹി സ്ഫോടനം ദൗർഭാഗ്യകരം, അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല’; സുരേഷ് ഗോപി

2025-11-11T10:29:00 | By Athira V

തൃശൂര്‍: ( www.truevisionnews.com) ഡൽഹിയുണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള എട്ട് ശ്രമങ്ങളാണ് തകർത്തത്. ഇന്നലെ ഏഴുമണിക്ക് ഓടി വന്ന വാഹനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിരവധിപേർ പരുക്കുകളോടെ ആശുപത്രിയിലുണ്ട്. അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ല. അന്വേഷണത്തിന്റെ വഴിയേ ഫലവത്തായ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള പശ്ചാത്തലം ഒരുങ്ങിയിട്ടുണ്ട്. ആന്ധ്ര, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ പരിശോധന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ വലവിരിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണ് ഈ സ്ഫോടനം. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്നാണ് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്.

കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയില്‍ എടുത്തത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം രാവിലെ ആരംഭിക്കും. ഐബി ഡയറക്ടര്‍, ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണും. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക കണ്ടെത്തല്‍ വിശദീകരിക്കും.

Content Highlight: Delhi Red Fort Blast, Union Minister Suresh Gopi

Next TV

Related Stories
 കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Jul 24, 2026 12:15 PM

കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടി മാടത്തിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞു. ബാലൻ (64) സംഭവസ്ഥലത്ത്...

Read More >>
ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും

Jul 24, 2026 12:12 PM

ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും

കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും. ധനകാര്യ സ്ഥാപനത്തിലെ...

Read More >>
ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

Jul 24, 2026 11:59 AM

ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

നിരക്ക് വർധന അംഗീകരിച്ചതിനെ തുടർന്ന് കേരള സവാരി, റാപ്പിഡോ ഡ്രൈവർമാർ സമരം പിൻവലിച്ചു. ഊബർ ഡ്രൈവർമാർ ചർച്ച പരാജയപ്പെട്ടതിനാൽ സമരം തുടരും....

Read More >>
adimage
'സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ'? നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 11:45 AM

'സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ'? നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസ്: കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്ത ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമർശിച്ചു. സർക്കാരിന് നാണക്കേട്, നടപടി...

Read More >>
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
Top Stories

adimage adimage
Entertainment News