---
title: "ന്യൂ യോർക്കിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ജെൻ സി 'ഫസ്റ്റ് ലേഡി'. റാമ ദുവജിയെ കുറിച്ചറിഞ്ഞാലോ ......"
english_title: "Rama Duwaji, Fashion, GenZ"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325345/rama-duwaji-fashion-genz"
published_at: "2025-11-10T21:46:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691217f2b91bd_rana_duwaji.jpg"
keywords: []
---

# ന്യൂ യോർക്കിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ജെൻ സി 'ഫസ്റ്റ് ലേഡി'. റാമ ദുവജിയെ കുറിച്ചറിഞ്ഞാലോ ......

> **Lead Summary:** **[ഫാ**ഷൻ എന്നത് വസ്ത്രധാരണം മാത്രമല്ല അത് വ്യക്തിത്വത്തിന്റെ അടയാളം കൂടെയാണെന്ന് പറയുന്നവരിൽ ഒരാളാണ് റാമ ദുവജി. സിറിയൻ - അമേരിക്കൻ വംശജയായ റാമ ദുവജി 2025 ലെ ന്യൂ യോർക്ക് സിറ്റിയുടെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുടെ ഭാര്യയാണ്.

## Article Content

**[ഫാ**ഷൻ എന്നത് വസ്ത്രധാരണം മാത്രമല്ല അത് വ്യക്തിത്വത്തിന്റെ അടയാളം കൂടെയാണെന്ന് പറയുന്നവരിൽ ഒരാളാണ് റാമ ദുവജി. സിറിയൻ - അമേരിക്കൻ വംശജയായ റാമ ദുവജി 2025 ലെ ന്യൂ യോർക്ക് സിറ്റിയുടെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുടെ ഭാര്യയാണ്.

സൊഹ്‌റാൻ മംദാനിയുടെ ചരിത്രവിജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ വലിയ ഒരു പങ്കാളിത്തം റാമ ദുവജിക്കുണ്ട്. മംദാനി മേയർ ആയതിനാൽ 'ഫസ്റ്റ് ലേഡി' എന്ന പദവി റാമയ്ക്ക് ലഭിച്ചാലും വെറും 'ഫസ്റ്റ് ലേഡി' എന്ന പദവിക്കുപരി ന്യൂയോർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ ജെൻ സി വിഭാഗത്തിൽനിന്നുള്ള ആദ്യ 'ഫസ്റ്റ് ലേഡി' എന്ന പദവിയാണ് റാമ ദുവജിക്കു ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലുപരി ഫാഷൻ, ആർട്ടിസ്റ് , ഇല്ലസ്ട്രേറ്റർ എന്ന നിലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ് റാമ.

സോഹ്രാൻ മംദാനിയുടെ മേയർ വിജയാഘോഷ ചടങ്ങിൽ റാമ ധരിച്ച വസ്ത്രം ശ്രദ്ധേയമാണ്. കറുത്ത വസ്ത്രങ്ങളോടുള്ള റാമയുടെ താല്പര്യം ഇത്തവണയും അവരുടെ വേഷവിധാനത്തിൽ നിന്ന് വ്യക്തമാണ്.

പലസ്തീനിയൻ ഡിസൈനർ സൈദ് ഹിജാസി ഡിസൈൻ ചെയ്ത കറുപ്പ് നിറത്തിലുള്ള ഡെനിം ടോപ്പും ന്യു യോർക്ക് ആസ്ഥാനമായുള്ള ഡിസൈനറായ ഉല്ല ജോൺസന്റെ വെൽവെറ്റ് ലേസ് സ്കർട്ടും ആണ് റാമ ധരിച്ചിരുന്നത്.

വളർന്നുവരുന്ന ഡിസൈനർമാർക്ക് പ്രാധാന്യം നൽകുന്ന സമീപനമാണ് റാമയുടേത്. വസ്ത്രധാരണത്തിലൂടെയും തന്റെ കൃതികളിലൂടെയും റാമ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ഫാഷനെ തന്റെ വ്യക്തിത്വമാക്കിയിരിക്കുകയാണ് ഈ പ്രതിഭ.

താൻ ചെയ്ത ആനിമേഷനുകൾ റാമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. കൂടാതെ, വ്യത്യസ്ത വിഷയങ്ങളിൽ തന്റെ ഉറച്ച നിലപാടുകൾ ആനിമേഷനുകളിലൂടെയും വസ്ത്രധാരണത്തിലൂടെയും ലോകത്തിനു മുമ്പിൽ തുറന്ന് പറയാറുണ്ട്.

ന്യുയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ബി ബി സി, പോലുള്ള മാധ്യമങ്ങളിൽ റാമയുടെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സ്പോട്ടിഫൈ, ആപ്പിൾ എന്നിവയിലും രാമ പ്രവർത്തിച്ചിരുന്നു. സജീവമായി രാഷ്ട്രീയത്തിൽ ഉൾപ്പെട്ടില്ലെങ്കിലും മoദാനിയുടെ വിജയത്തിനു പിന്നിൽ വലിയ ഒരു പങ്ക് റാമ വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325345/rama-duwaji-fashion-genz)