---
title: "Delhi Red Fort Blast: ഡൽഹിയിലെ കാർ സ്ഫോടനം; മരണ സംഖ്യ ഒമ്പതായി, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, നിരവധി പേർക്ക് പരിക്ക്"
english_title: "Car explosion in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325334/car-explosion-in-delhi"
published_at: "2025-11-10T20:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911fbd76f29a_delhi.jpg"
keywords: []
---

# Delhi Red Fort Blast: ഡൽഹിയിലെ കാർ സ്ഫോടനം; മരണ സംഖ്യ ഒമ്പതായി, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** Delhi Red Fort Blast: **ഡൽഹി: **ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഒമ്പത് കഴിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്ത് എത്തി. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്.

## Article Content

Delhi Red Fort Blast: **ഡൽഹി: **ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഒമ്പത് കഴിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്ത് എത്തി. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്.

സമീപത്ത് ആളുകളെ പൊലീസ് ഒഴിപ്പിച്ചു. സ്ഫോടനം എങ്ങനെയാണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.  എൻ‌ഐ‌എ, എൻ‌എസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി.

സംഭവ സ്ഥലത്തെത്തിയ എൻ‌എസ്‌ജി സംഘം സ്ഫോടനത്തിന്റെ സ്വഭാവം പരിശോധിക്കുകയാണ്. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി.

സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. 6:55നും 6:56 നും ഇടയിലായിരുന്നു സ്ഫോടനം നടന്നതായി വിവരം. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

പൊട്ടിത്തെറിച്ച കാറിൽ നിന്ന് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽഹി മെട്രോയുടെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. 

വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽ​ഹിയിൽ വൻസ്ഫോടനം പദ്ധയിട്ടെത്തിയ സംഘത്തെ ഹരിയാന-ജമ്മു കശ്മീർ പൊലീസിന്റെ സംയുക്ത സംഘം പിടികൂടിയിരുന്നു.

2900 കിലോ സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325334/car-explosion-in-delhi)