---
title: "‘എന്ത്​ രക്​തസാക്ഷി, വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ ബി.​​ജെ.പിയിൽ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍'; കെ.മുരളീധരൻ"
english_title: "Local, BJP candidate in the corporation, candidate list, K. Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325321/local-bjp-candidate-in-the-corporation-candidate-list-k-muraleedharan"
published_at: "2025-11-10T19:14:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911ec5d0d4b7_k_muraleedaran.jpg"
keywords: []
---

# ‘എന്ത്​ രക്​തസാക്ഷി, വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ ബി.​​ജെ.പിയിൽ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍'; കെ.മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **കോർപറേഷനിലെ ബി.​​ജെ.പി സ്ഥാനാർഥി പട്ടികയിലെ പലരും ലീഡറുടെ സന്തത സാഹചാരികളായിരുന്നല്ലോ എന്ന ചോദ്യത്തിന്​ ‘‘വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍ എന്നായിരുന്നു​ കെ.മുരളീധന്‍റെ മറുചോദ്യം. കേസരി ഹാളിൽ നടന്ന ‘തദ്ദേശീയം’ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം: **കോർപറേഷനിലെ ബി.​​ജെ.പി സ്ഥാനാർഥി പട്ടികയിലെ പലരും ലീഡറുടെ സന്തത സാഹചാരികളായിരുന്നല്ലോ എന്ന ചോദ്യത്തിന്​ ‘‘വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍ എന്നായിരുന്നു​ കെ.മുരളീധന്‍റെ മറുചോദ്യം. കേസരി ഹാളിൽ നടന്ന ‘തദ്ദേശീയം’ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂർ അടുത്ത കാലത്ത്​ ചെയ്യുന്ന കാര്യങ്ങളധികവും തെറ്റാണെന്നാണ്​ ത​ന്‍റെ അഭിപ്രായം. ഇക്കാര്യങ്ങളിൽ തീരുമാനമെ​ടുക്കേണ്ടത്​ ദേശീയ നേതൃത്വമാ​​​​ണ്​. ഇതൊന്നും നമ്മുടെ ലെവലിൽ നിൽക്കുന്ന കാര്യങ്ങളല്ല’. തരൂർ രക്​തസാക്ഷി പരിവേഷത്തിനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്​ ‘എന്ത്​ രക്​തസാക്ഷി, പാർട്ടി പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഏത് ആളായാലും പുറത്താകും, എന്നായിരുന്നു മറുപടി.

വന്ദേഭാരതില്‍ വിവിധ വിശ്വാസങ്ങൾ പുലർത്തുന്നവരും വിശ്വാസമില്ലാത്തവരുമുണ്ടാകും. സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അതിന്‍റെ പേരിൽ സർക്കാർ സ്വീകരിക്കുന്ന ഏത് നിലപാടും ഞങ്ങൾ അംഗീകരിക്കും-മുരളീധരൻ കൂട്ടിച്ചേർത്തു.

വീട് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭവന നിര്‍മ്മാണം മുന്നോട്ടുപോകാത്തതെന്ന് മുരളീധരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325321/local-bjp-candidate-in-the-corporation-candidate-list-k-muraleedharan)