---
title: "മടുത്തില്ലേ... ഇനി ചിക്കനിൽ പുതുപരീക്ഷണം നോക്കിയാലോ....? വരൂ ചിക്കൻ തോരൻ റെഡി ആകാം"
english_title: "Chicken Curry, Chicken Special, New Trend, Easy and Tasty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325311/chicken-curry-chicken-special-new-trend-easy-and-tasty"
published_at: "2025-11-10T16:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911cafbaee0c_WhatsApp_Image_2025-11-10_at_4.51.58_PM.jpeg"
keywords: []
---

# മടുത്തില്ലേ... ഇനി ചിക്കനിൽ പുതുപരീക്ഷണം നോക്കിയാലോ....? വരൂ ചിക്കൻ തോരൻ റെഡി ആകാം

> **Lead Summary:** **[** കോഴി ഇറച്ചിയിൽ ഒരുപാട് പരീക്ഷണങ്ങൾ കൊണ്ടുവരുന്നവരാണ് മലയാളികൾ ഏറയും. ചിക്കൻ പലരീതിയിൽ വെച്ച് മടുത്തോ? എങ്കിൽ പെട്ടന്ന് ഒരു ഇറച്ചി തോരൻ തയ്യാറാക്കാം.

## Article Content

**[** കോഴി ഇറച്ചിയിൽ ഒരുപാട് പരീക്ഷണങ്ങൾ കൊണ്ടുവരുന്നവരാണ് മലയാളികൾ ഏറയും. ചിക്കൻ പലരീതിയിൽ വെച്ച് മടുത്തോ? എങ്കിൽ പെട്ടന്ന് ഒരു ഇറച്ചി തോരൻ തയ്യാറാക്കാം.

ചേരുവകൾ

ചിക്കൻ

വറ്റൽ മുളക്

കറിവേപ്പില

തേങ്ങ

ചെറിയ ഉള്ളി

ഇഞ്ചി

വെളുത്തുള്ളി

സവാള

ഉപ്പ്

വെളിച്ചെണ്ണ

കുരുമുളക് പൊടി

മഞ്ഞൾ പൊടി

മുളക് പൊടി

ഗരം മസാല

മീറ്റ് മസാല

തയ്യാറാക്കുന്ന വിധം

ചീന ചട്ടിയിൽ ചൂടായ വെളിച്ചെണ്ണയിലോക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പിലയും മൂപ്പിച്ചെടുക്കുക, ഇതിലേക്ക് കുറച്ച് തേങ്ങാകൊത്തും ഇട്ട് വഴറ്റി എടുക്കുക.

പിന്നീട് അതിലേക്ക് ചെറിയ ഉള്ളിയും, പച്ച മുളകും ചേർക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും. സവാള അരിഞ്ഞതും ചേർത്തുകൊടുക്കാം. മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, മീറ്റ് മസാല, എന്നിവ ചേർത്ത് നല്ലത് പോലെ ഒന്ന് മൊരിച്ച എടുക്കുക.

ചെറിയ കക്ഷണങ്ങളായി അരിഞ്ഞുവെച്ച ചിക്കൻ അതിലേക്ക് ചേർത്ത് ഇളക്കുക. അതിലേക്ക് ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം അടച്ച വെച്ച് വേവിക്കുക. വെന്തതിന് ശേഷം ഒരു പിടി തേങ്ങ ചിരവിയത് ചേർക്കാം. ശേഷം ഇത് തോരൻ മൊരിച്ച എടുക്കുന്ന പരുവത്തിൽ ആക്കി എടുക്കുക.

അടുപ്പിൽ നിന്ന് വാങ്ങുന്നതിനുമുമ്പ് കുറച്ച് കുരുമുളക് പൊടി ചേർത്ത് ഇളക്കിയാൽ നമ്മുടെ സ്വാദിഷ്ടമായ ഈസി ചിക്കൻ തോരൻ റെഡി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325311/chicken-curry-chicken-special-new-trend-easy-and-tasty)