---
title: "തദ്ദേശ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു, സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും അറിയേണ്ടതെല്ലാം...."
english_title: "Kerala Local Body Elections, Model Code of Conduct"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325278/kerala-local-body-elections-model-code-of-conduct"
published_at: "2025-11-10T14:56:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911b4045fb4a_model_of_conduct.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു, സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും അറിയേണ്ടതെല്ലാം....

> **Lead Summary:** ** കേ**രളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. വിവിധ പാർട്ടി മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിനിടയിലാണെങ്കിലും ഇത്തവണത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ പെരുമാറ്റചട്ടം നിലവിൽ വന്നിരിക്കുകയാണ്.

## Article Content

** കേ**രളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. വിവിധ പാർട്ടി മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിനിടയിലാണെങ്കിലും ഇത്തവണത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ പെരുമാറ്റചട്ടം നിലവിൽ വന്നിരിക്കുകയാണ്.

രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9 ന് ആദ്യം ഘട്ട തെരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ നടക്കും. രണ്ടാം ഘട്ടം ഡിസംബർ 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നടക്കും. എന്നാൽ എന്താണ് പെരുമാറ്റചട്ടം? എന്തിനാണ് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞിടുപ്പിന് ഈ നിയമം കൊണ്ടുവരുന്നത്. അതിനെക്കുറിച്ചൊന്ന് മനസിലാക്കിയാലോ...?

**

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും ആണെന്ന് ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സർക്കാരും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു കൂട്ടമാണ് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct - MCC).

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ) ആണ് ഈ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കുന്നത് മുതൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് പൊതുവെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത്.

പ്രചാരണം, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരവും കൃത്യതയാർന്നതുമാക്കി മാറ്റുക എന്നതാണ് ഈ പെരുമാറ്റച്ചട്ടങ്ങളുടെ ഉദ്ദേശ്യം. സംസ്ഥാന ഭരണസംവിധാനം, പൊതുപണം തുടങ്ങിയവയെ ഭരിക്കുന്ന കക്ഷി ദുരുപയോഗം ചെയ്യുന്നത് ഇത് തടയുന്നു. ഈ പെരുമാറ്റച്ചട്ടത്തിന് വേണ്ടി പ്രത്യേക ബില്ലുകളൊന്നും പാസ്സാക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:**

**പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ പ്രധാനമായും വിലക്കപ്പെടുന്ന കാര്യങ്ങൾ:**

**

ചട്ടം ലംഘിച്ചാൽ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325278/kerala-local-body-elections-model-code-of-conduct)