---
title: "ഇനി ബിജെപിക്കൊപ്പം...:  പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു"
english_title: "Congress's Panchayat President joins BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325273/congresss-panchayat-president-joins-bjp"
published_at: "2025-11-10T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911ac415bf77_bjp.jpg"
keywords: []
---

# ഇനി ബിജെപിക്കൊപ്പം...:  പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

> **Lead Summary:** ** **കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാതയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

## Article Content

** **കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാതയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇന്ന് രാവിലെയാണ് സുജാത പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് സുജാതയെ മാലയിട്ട് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325273/congresss-panchayat-president-joins-bjp)