---
title: "കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, സത്യമാണ്....! വാഴപ്പഴം കൈയ്യിലുണ്ടോ? എങ്കിലിനി കൊതുകു കടിയേറ്റ് വലയേണ്ട"
english_title: "tips to get rid of mosquito bites easily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325265/tips-to-get-rid-of-mosquito-bites-easily"
published_at: "2025-11-10T14:03:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911a41e48ad4_banana.jpg"
keywords: []
---

# കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, സത്യമാണ്....! വാഴപ്പഴം കൈയ്യിലുണ്ടോ? എങ്കിലിനി കൊതുകു കടിയേറ്റ് വലയേണ്ട

> **Lead Summary:** **( **[www.truevisionnews.com]** )** കഴിച്ചു കഴിഞ്ഞാൽ ഉടൻ പുറത്തേയ്ക്കു വലിച്ചെറിയുന്ന വാഴപ്പഴത്തിൻ്റെ തൊലി അത്ര നിസാരക്കാരനൊന്നുമല്ല. നിങ്ങളെ ദിവസവും അലട്ടുന്ന കൊതുകിൻ്റെ കടയിൽ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി കൂടിയാണത്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുമെങ്കിലും സംഗതി സത്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ പഴത്തൊലിക്കുണ്ട്. അതിനാൽ കൊതുകുകടി ഏൽക്കുന്നതു മൂലമുള്ള ചുവപ്പ്, തടിപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കും. ചർമ്മത്തെ പ്രകേപനത്തിൽ നിന്നും സംരക്ഷിക്കുന്ന പോളിസാക്രൈഡുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സംയുക്തങ്ങളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്.

## Article Content

**( **[www.truevisionnews.com]** )** കഴിച്ചു കഴിഞ്ഞാൽ ഉടൻ പുറത്തേയ്ക്കു വലിച്ചെറിയുന്ന വാഴപ്പഴത്തിൻ്റെ തൊലി അത്ര നിസാരക്കാരനൊന്നുമല്ല. നിങ്ങളെ ദിവസവും അലട്ടുന്ന കൊതുകിൻ്റെ കടയിൽ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി കൂടിയാണത്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുമെങ്കിലും സംഗതി സത്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ പഴത്തൊലിക്കുണ്ട്. അതിനാൽ കൊതുകുകടി ഏൽക്കുന്നതു മൂലമുള്ള ചുവപ്പ്, തടിപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കും. ചർമ്മത്തെ പ്രകേപനത്തിൽ നിന്നും സംരക്ഷിക്കുന്ന പോളിസാക്രൈഡുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സംയുക്തങ്ങളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്.

**എങ്ങനെ ഉപയോഗിക്കാം**

കൊതുക് കടിയേറ്റ ഭാഗത്ത് വാഴപ്പഴത്തിൻ്റെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്യാം. ഇത് ചൊറിച്ചിൽ ഉടനടി കുറച്ച് വീക്കം ഉണ്ടാകാതിരിക്കാൻ സഹായിച്ചേക്കും. വാഴപ്പഴത്തിൻ്റെ തൊലി അരച്ചെടുക്കാം.​അതിലേയ്ക്ക് ഒരു തുള്ളി ഗ്ലിസറിൻ അല്ലെങ്കിൽ റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ചൊറിച്ചിലുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം, ശേഷം കഴുകി കളയാം. കൊതുകിനെ തുരത്താനുള്ള റിപ്പല്ലൻ്റുകൾ കടകളിൽ ലഭ്യമാണ്. എന്നാൽ അവ ആരോഗ്യത്തിന് ഗുണകരമല്ല. കെമിക്കലുകൾ അടങ്ങിയ ഈ ലിക്വിഡുകൾക്കു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈകൾ ഉണ്ട്.

**ചേരുവകൾ**

നല്ലെണ്ണ

ഗ്രാമ്പൂ

മഞ്ഞൾപ്പൊടി

**തയ്യാറാക്കുന്ന വിധം**

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീസ്പൂണും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. എണ്ണ തിളച്ചു വരുമ്പോൾ അടുപ്പണയ്ക്കാം.

**ഉപയോഗിക്കേണ്ട വിധം**

ഒരു കോട്ടൺ തുണി നീളത്തിൽ ചെറുതായി കീറിയെടുത്തു തിരിപോലെ ചുരുട്ടാം. ഇത് തയ്യാറാക്കിയ എണ്ണയിൽ മുക്കി വയ്ക്കാം. രാത്രിയിൽ തിരി കത്തിച്ച് മുറിയിൽ വയ്ക്കാം. ഇത് കൊതുകിനെ അകറ്റി നിർത്തും.

*മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325265/tips-to-get-rid-of-mosquito-bites-easily)