---
title: "ഉറക്കം ശരിയാകുന്നില്ലേ? തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ!"
english_title: "Ways to sleep, the importance of sleep, sleep and good health, things to do to sleep well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325253/ways-to-sleep-the-importance-of-sleep-sleep-and-good-health-things-to-do-to-sleep-well"
published_at: "2025-11-10T13:04:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911959c87317_sleep.jpg"
keywords: []
---

# ഉറക്കം ശരിയാകുന്നില്ലേ? തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ!

> **Lead Summary:** ** **രാത്രിയൊക്കെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തവരാണോ നിങ്ങൾ? ഈ പ്രശ്നം നേരിടുന്നത് നിങ്ങൾ മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവരിൽ 90% പേരും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

## Article Content

** **രാത്രിയൊക്കെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തവരാണോ നിങ്ങൾ? ഈ പ്രശ്നം നേരിടുന്നത് നിങ്ങൾ മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവരിൽ 90% പേരും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

തിരക്ക് നിറഞ്ഞ ജീവിതം, മാനസിക സമ്മർദ്ദങ്ങൾ, മണിക്കൂറുകളോളമുള്ള മൊബൈൽ ഫോൺ ഉപയോഗം ഇവയൊക്കെയാണ് ഉറക്കം നഷ്ടപ്പെടുന്നതിന് കാരണം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.

ഉറക്കക്കുറവ് വെറും ക്ഷീണത്തിനോ ചുണ്ടിനും കണ്ണിനും താഴെയുള്ള കറുപ്പിനോ മാത്രമല്ല കാരണമാകുന്നത്. നല്ല ഉറക്കം ഹൃദയത്തോളം പ്രധാനമാണ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടനുസരിച്ച്, രക്തസമ്മർദ്ദം 10-20% വരെ കുറയാൻ നല്ല ഉറക്കം കാരണമാകുന്നു.

ഹൃദയത്തിനും രക്തക്കുഴലുകൾക്കും പുതുജീവൻ നൽകുന്ന അത്യാവശ്യഘട്ടമാണത്. അതുകൊണ്ട് തന്നെ ഉറക്കത്തിനേക്കാൾ പ്രാധാന്യം മറ്റൊന്നിനും നൽകരുത്! നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാൻ പല മാർഗങ്ങളുണ്ട്.

ഉറങ്ങാനും ഉണരാനും നിശ്ചിത സമയം തീരുമാനിക്കുക, ഓരോ ദിവസവും ഒരേ സമയം ഉറങ്ങുകയും അതേ സമയത്ത് ഉണരുകയും ചെയ്യുക. ഈ ശീലം കൃത്യമായി പാലിച്ചാൽ ശരീരത്തിന് തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വന്നു തുടങ്ങും.

തണുപ്പും ഇരുട്ടും നിറഞ്ഞ മുറിയാണ് ഉറക്കത്തിന് ഏറ്റവും ഉത്തമം. 18–20°C താപനിലയാണ് നല്ല ഉറക്കത്തിന് അനുയോജ്യം. ഉച്ചക്ക് 2 മണിക്ക് ശേഷമുള്ള കാപ്പി,ചായ പോലുള്ള പാനീയങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ ഉറങ്ങാൻ സഹായിക്കും.

ഉറങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കട്ടിയായ ഭക്ഷണം ഒഴിവാക്കുക,ഇവ ഉറക്കത്തെ മോശമായ രീതിയിൽ ബാധിക്കും.ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപെങ്കിലും ഫോൺ, ലാപ്ടോപ്പ്, ടി.വി എന്നിവ ഒഴിവാക്കുന്നത് ഉറക്കം ലഭിക്കാൻ ഏറ്റവും നല്ല മാർഗമാണ്.

ഈ ഉപകരണങ്ങളിൽ നിന്നുള്ള പ്രകാശം ഉറക്കം നൽകുന്ന ഹോർമോൺ ആയ മെലറ്റോണിൻ ഉത്പാദനം തടസ്സപ്പെടുത്തും. ഉറക്കം നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും പുതുജീവനാണ്. നല്ലൊരു ഉറക്കം ശരീരത്തിലെ ഹോർമോൺ നിലകളെ നിയന്ത്രിക്കുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

മറിച്ച്, ഉറക്കക്കുറവ് മാനസിക സംഘർഷം, ഹൃദ്രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ അനേകം പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, ഉറക്കത്തെ ഒരു ആഡംബരമെന്നല്ല, ഒരു ആവശ്യകതയാണ് കാണേണ്ടത്.

ശരിയായ സമയത്ത്, മതിയായ തോതിൽ, ഗുണമേൻമയുള്ള ഉറക്കം ഉറപ്പാക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325253/ways-to-sleep-the-importance-of-sleep-sleep-and-good-health-things-to-do-to-sleep-well)