---
title: "കൂടുതൽ സൗകര്യത്തോടെ  ...:  നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു"
english_title: "Nanded – Kollam Sabarimala Special Train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325237/nanded-kollam-sabarimala-special-train-new-update-"
published_at: "2025-11-10T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69119f1217fa8_train_root.jpg"
keywords: []
---

# കൂടുതൽ സൗകര്യത്തോടെ  ...:  നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

> **Lead Summary:** ** **ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

## Article Content

** **ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നും കൊല്ലം വരെയും തിരിച്ചും എത്തുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ ശബരിമല സ്പെഷ്യൽ എക്സ്പ്രസ് കാച്ചിഗുഡ – തിരുപ്പതി – തിരുച്ചിറപ്പള്ളി – മധുര – വിരുദനഗർ – രാജപാളയം – തെങ്കാശി – ചെങ്കോട്ട – പുനലൂർ എന്നീ സ്ഥലങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.

ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2026 ജനുവരി 01, 08, 15 എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കാണ് നന്ദേഡ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്നത്. കൊല്ലത്തുനിന്ന് തിരിച്ച്പോകുന്ന ട്രെയിൻ നമ്പർ 07112 കൊല്ലം – നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 22, 29, ഡിസംബർ 06, 13, 20, 27, 2026 ജനുവരി 03, 10, 17 എന്നീ തീയതികളിലാണ് ഉണ്ടാകുക.

മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ട്രെയിൻ രാവിലെ 05:40 ന്കൊല്ലം സ്റ്റേഷനിൽ ആരംഭിക്കും. ഈ ട്രെയ്‌നിനായുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്കും കേരളത്തിലെ മറ്റ്സ്ഥലങ്ങളിലേക്കും വരാനാഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന രീതിയിലാണ് സ്പെഷ്യൽ ട്രെയിൻ ഓടുന്നത്. ഈ സൗകര്യം യാത്രക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325237/nanded-kollam-sabarimala-special-train-new-update-)