---
title: "  'നെയ്‌ച്ചോർ' ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ടോ? നെറ്റിചുളിക്കേണ്ട, ദാ ഇതുപോലെ ഉണ്ടാക്കൂ...."
english_title: "Neychor recipe, method of making Neychor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325223/neychor-recipe-method-of-making-neychor-new"
published_at: "2025-11-10T11:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691183d759811_food.jpg"
keywords: []
---

#   'നെയ്‌ച്ചോർ' ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ടോ? നെറ്റിചുളിക്കേണ്ട, ദാ ഇതുപോലെ ഉണ്ടാക്കൂ....

> **Lead Summary:** ** **'നെയ്‌ച്ചോർ' കൊതിയന്മാരാണ് നമ്മൾ എല്ലാവരും. എത്ര കഴിച്ചാലും കൊതിമാറില്ല, അതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചിലർ എത്ര ശ്രദ്ധിച്ച് ഉണ്ടാക്കിയാലും നെയ്‌ച്ചോർ കുഴഞ്ഞു പോകും. താഴെ പറയുന്ന പോലെ ഒന്ന് ഉണ്ടാക്കിനോക്കൂ, കിടിലൻ നെയ്‌ച്ചോർ കഴിക്കാം.

## Article Content

** **'നെയ്‌ച്ചോർ' കൊതിയന്മാരാണ് നമ്മൾ എല്ലാവരും. എത്ര കഴിച്ചാലും കൊതിമാറില്ല, അതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചിലർ എത്ര ശ്രദ്ധിച്ച് ഉണ്ടാക്കിയാലും നെയ്‌ച്ചോർ കുഴഞ്ഞു പോകും. താഴെ പറയുന്ന പോലെ ഒന്ന് ഉണ്ടാക്കിനോക്കൂ, കിടിലൻ നെയ്‌ച്ചോർ കഴിക്കാം.

**അവശ്യ സാധനങ്ങൾ**

***കൈമ അരി - 4 കപ്പ് ***

***വെള്ളം - ഏഴര കപ്പ്
***

***സവാള ***

***നെയ്യ് ***

***വെളിച്ചെണ്ണ ***

***ഏലയ്ക്ക ***

***ഗ്രാമ്പൂ ***

***കറുവാപ്പട്ട ***

***തക്കോലം ***

***ഉപ്പ് ***

***കശുവണ്ടി, മുന്തിരി***

***തയാറാക്കുന്ന വിധം***

***ആദ്യം തന്നെ ഒരു പാത്രത്തിൽ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ***

***ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യിൽ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക. ***

***വെള്ളം വറ്റാറാവുമ്പോൾ ഉപ്പ് വേണമെങ്കിൽ ഇടുക. ചോറ് വെന്താൽ ഇറക്കി വയ്ക്കുക. ഇതിനു മുകളിൽ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325223/neychor-recipe-method-of-making-neychor-new)