---
title: "കൈയ്യിൽ കിട്ടില്ലെന്ന് കരുതിയോ? മോഷണം പോയ ഫോൺ അന്വേഷിച്ചെത്തി; മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ചു, രണ്ട് പേർ അറസ്റ്റിൽ "
english_title: "Phone theft; Malayali RPF officer beaten up, arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325212/phone-theft-malayali-rpf-officer-beaten-up-arrested"
published_at: "2025-11-10T10:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691177cc6d93e_arrest.jpg"
keywords: []
---

# കൈയ്യിൽ കിട്ടില്ലെന്ന് കരുതിയോ? മോഷണം പോയ ഫോൺ അന്വേഷിച്ചെത്തി; മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ചു, രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **ചെന്നൈ: ** മോഷണം പോയ ഫോൺ കണ്ടെത്താനെത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

## Article Content

**ചെന്നൈ: ** മോഷണം പോയ ഫോൺ കണ്ടെത്താനെത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും തിരുവനന്തപുരം മെയിലിൽ എസി മെക്കാനിക്ക് കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്.

ഇരുവരും ചികിത്സ തേടി. അതേ സമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിട്ടും ഒരാഴ്ചയ്ക്കു ശേഷമാണു ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരെ പൊലീസ് പിടികൂടിയത്.ട്രെയിനിൽ നിന്നാണു കാർത്തിക്കിന്റെ ഫോൺ നഷ്ടമായത്.

സെൻട്രലിലെ ആർപിഎഫ് ഉദ്യോഗസ്ഥർ ‘ഫോൺ ട്രാക്കർ ആപ്പി’ന്റെ സഹായത്തോടെ, ബർമ ബസാറിൽ ഫോണുള്ളതായി കണ്ടെത്തി. ഈ ഫോണിലേക്കു വിളിച്ചപ്പോൾ, പണം നൽകുകയാണെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് കോളെടുത്തയാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325212/phone-theft-malayali-rpf-officer-beaten-up-arrested)