---
title: "പാൽപേട കടയിൽ നിന്ന് വാങ്ങല്ലേ .... വായിലലിഞ്ഞു പോകും പാൽ പേട വീട്ടിൽ തന്നെയുണ്ടാക്കാം"
english_title: "Milkpeda milkpedarecipe milkpeda paalpeda peda"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325209/milkpedarecipe-paalpeda-EasyMilkPeda"
published_at: "2025-11-10T10:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691178a459268_milkpeda.jpg"
keywords: []
---

# പാൽപേട കടയിൽ നിന്ന് വാങ്ങല്ലേ .... വായിലലിഞ്ഞു പോകും പാൽ പേട വീട്ടിൽ തന്നെയുണ്ടാക്കാം

> **Lead Summary:** ** വായി**ലിട്ടാൽ അലിഞ്ഞു പോകുന്ന പാൽപേട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. സ്കൂൾ വിട്ട് വരുമ്പോൾ കടയിൽനിന്ന് വാങ്ങിക്കഴിക്കുന്ന മിഠായികളിൽ ഒരു പ്രധാനിയാണിത്. എത്ര കഴിച്ചാലും മതിവരാത്ത ഈ മധുരം ഇനി കടയിൽ പോയി കഴിക്കേണ്ടതില്ല വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കിയാലോ....

## Article Content

** വായി**ലിട്ടാൽ അലിഞ്ഞു പോകുന്ന പാൽപേട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. സ്കൂൾ വിട്ട് വരുമ്പോൾ കടയിൽനിന്ന് വാങ്ങിക്കഴിക്കുന്ന മിഠായികളിൽ ഒരു പ്രധാനിയാണിത്. എത്ര കഴിച്ചാലും മതിവരാത്ത ഈ മധുരം ഇനി കടയിൽ പോയി കഴിക്കേണ്ടതില്ല വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കിയാലോ....

ചേരുവകൾ

പാൽ 3 /4 കപ്പ്

പഞ്ചസാര 1/2 കപ്പ്

പാൽപ്പൊടി 1 1/2 കപ്പ്

നെയ്യ് 3 ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ഒരു പാത്രം ചൂടാകാൻ വെക്കുക. ശേഷം അതിലേക്ക് പാൽ ഒഴിച്ച് ചെറുതായി ചൂടാകുമ്പോൾ പഞ്ചസാര ചേർത്തുകൊടുക്കുക, അത് അലിഞ്ഞ് പാൽ തിളക്കുന്നത് വരെ ഇളക്കിക്കൊടുക്കുക. തിളച്ചുകഴിയുമ്പോൾ തീ കുറച്ച് അതിലേക്ക് പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. ഇടക്കിടക്ക് കുറച്ച് നെയ്യ് ചേർത്ത് കൂട്ട് വറ്റിവന്ന് ചെറുതായ് നിറം മാറി ഉരുണ്ടുവരുന്നത് വരെ ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വച്ച് ചൂടാറിയശേഷം ഓരോ ഉരുളകളാക്കി ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റിയെടുക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

കുറച്ച് സമയം മാറ്റിവെക്കാൻ സാധിക്കുമെങ്കിൽ.കുറച്ചധികം ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റുന്ന ഒരു മധുരമാണ് പാൽകോവ. ഇത് ഇനി കടകളിൽനിന്ന് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതേയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325209/milkpedarecipe-paalpeda-EasyMilkPeda)