---
title: "ഫീസ് അടയ്ക്കാത്തതിനാൽ പരീക്ഷയെഴുതാൻ സമ്മതിച്ചില്ല; മനംനൊന്ത് തീകൊളുത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ച കോളേജ് വിദ്യാർഥി മരിച്ചു"
english_title: "College student dies after setting himself on fire after failing to pay fees refusing to take exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325208/college-student-dies-after-setting-himself-on-fire-after-failing-to-pay-fees-refusing-to-take-exam"
published_at: "2025-11-10T10:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691174b8bfc4f_suicide.jpg"
keywords: []
---

# ഫീസ് അടയ്ക്കാത്തതിനാൽ പരീക്ഷയെഴുതാൻ സമ്മതിച്ചില്ല; മനംനൊന്ത് തീകൊളുത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ച കോളേജ് വിദ്യാർഥി മരിച്ചു

> **Lead Summary:** **മുസഫർനഗർ: ( **[www.truevisionnews.com]** ) **ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശിലെ ബുധാന ടൗണിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബുധാനയിലെ ഡിഎവി കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ ഉജ്ജ്വൽ റാണ ആണ് മരിച്ചത്.

## Article Content

**മുസഫർനഗർ: ( **[www.truevisionnews.com]** ) **ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശിലെ ബുധാന ടൗണിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബുധാനയിലെ ഡിഎവി കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ ഉജ്ജ്വൽ റാണ ആണ് മരിച്ചത്.

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ഉജ്ജ്വലിന്റെ അമ്മാവൻ സച്ചിൻ റാണ അറിയിച്ചു. മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിൽ എത്തിക്കും. ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചയാണ് ഉജ്ജ്വൽ റാണ സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഉജ്ജ്വലിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കും മാറ്റുകയായിരുന്നു.

കോളേജ് പ്രിൻസിപ്പൽ വിളിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് ഉജ്ജ്വലിന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ഉപദ്രവിച്ചു എന്നും കുടുംബം ആരോപിക്കുന്നുണ്ട്.

സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ, ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് പൊലീസ് ലൈനിലേക്ക് സ്ഥലം മാറ്റി. സബ് ഇൻസ്പെക്ടർ നന്ദ് കിഷോർ, കോൺസ്റ്റബിൾമാരായ വിനീത്, ഗ്യാൻവീർ എന്നിവരടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് പൊലീസ് ലൈനിലേക്ക് മാറ്റിയത്. കേസിൽ പ്രതികളായവരെ പിടികൂടാൻ പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്എസ്പി സഞ്ജയ് കുമാർ അറിയിച്ചു.

**ഇപ്പോൾ തന്നെ സഹായം തേടുക.**

*താങ്കൾക്ക് സഹായം ലഭിക്കാൻ വിളിക്കാവുന്ന ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:*

*ദിശ (DISHA) ഹെൽപ്പ്ലൈൻ (കേരള സർക്കാർ):*

*1056 (ടോൾ ഫ്രീ) അല്ലെങ്കിൽ 0471-2552056*

*ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈൻ (വഴിതേരി ചാരിറ്റബിൾ സൊസൈറ്റി):*

*0484-2540530*

*ആശ്വാസ് ഭവൻ (Cochin):*

*0484-2344791*

*മൈത്രി (കൊച്ചി):*

*0484-2373076*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325208/college-student-dies-after-setting-himself-on-fire-after-failing-to-pay-fees-refusing-to-take-exam)