---
title: "'സാറെ ഒരു നെഞ്ചുവേദന'; തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; പോലീസിന് നാണക്കേട്, തിരച്ചിൽ ഊർജ്ജിതം"
english_title: "Thiruvananthapuram Medical College, ICU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325193/thiruvananthapuram-medical-college-icu"
published_at: "2025-11-10T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69116667b470e_Thiruvananthapuram_Medical_College,_ICU.jpg"
keywords: []
---

# 'സാറെ ഒരു നെഞ്ചുവേദന'; തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; പോലീസിന് നാണക്കേട്, തിരച്ചിൽ ഊർജ്ജിതം

> **Lead Summary:** **തിരുവനന്തപുരം: [**കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രക്ഷപ്പെട്ടു. രാജീവ് എന്ന് പേരുള്ള പ്രതിയാണ് ഇന്ന് പുലർച്ചെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്.

## Article Content

**തിരുവനന്തപുരം: [**കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രക്ഷപ്പെട്ടു. രാജീവ് എന്ന് പേരുള്ള പ്രതിയാണ് ഇന്ന് പുലർച്ചെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്.

പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ രാജീവിനെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പോലീസ് കാവൽ ഉണ്ടായിരുന്നിട്ടും ഇന്ന് പുലർച്ചെ ഇയാൾ ഐസിയുവിന്റെ ജനൽ വഴി ചാടി പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325193/thiruvananthapuram-medical-college-icu)