---
title: "നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ എടുത്തത് അമ്മ ശുചിമുറിയിൽ പോയപ്പോൾ, പെൺകുട്ടികൾ പിടിയിൽ"
english_title: "Girls arrested for attempting to kidnap newborn baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325186/girls-arrested-for-attempting-to-kidnap-newborn-baby"
published_at: "2025-11-10T08:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69115117d1139_babyfeet.jpg"
keywords: []
---

# നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ എടുത്തത് അമ്മ ശുചിമുറിയിൽ പോയപ്പോൾ, പെൺകുട്ടികൾ പിടിയിൽ

> **Lead Summary:** **ബെംഗളൂരു: **നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധു ഇടപെട്ട് തടഞ്ഞു.

## Article Content

**ബെംഗളൂരു: **നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധു ഇടപെട്ട് തടഞ്ഞു.

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325186/girls-arrested-for-attempting-to-kidnap-newborn-baby)