---
title: "സൂനാമി മുന്നറിയിപ്പ്; ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണം, ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം"
english_title: "Earthquake off Japan coast, tsunami warning issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325138/earthquake-off-japan-coast-tsunami-warning-issued"
published_at: "2025-11-09T16:53:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69107a4514e04_tsthunami.jpg"
keywords: []
---

# സൂനാമി മുന്നറിയിപ്പ്; ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണം, ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം

> **Lead Summary:** **ടോക്യോ: ** ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**ടോക്യോ: ** ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325138/earthquake-off-japan-coast-tsunami-warning-issued)