---
title: "ഇനി ഫോൺ വിളിച്ച് പറ്റിക്കാൻ നോക്കേണ്ട...: കോളിന്റെ അപ്പുറത്തുള്ള യഥാർത്ഥയാളെ കണ്ടുപിടിക്കാം!"
english_title: "Phone call, telecom companies, mobile phone, cyber fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325133/phone-call-telecom-companies-mobile-phone-cyber-fraud"
published_at: "2025-11-09T16:03:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69106eb9a5b6a_call.jpg"
keywords: []
---

# ഇനി ഫോൺ വിളിച്ച് പറ്റിക്കാൻ നോക്കേണ്ട...: കോളിന്റെ അപ്പുറത്തുള്ള യഥാർത്ഥയാളെ കണ്ടുപിടിക്കാം!

> **Lead Summary:** ** ** പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളി വരുമ്പോൾ ഒന്ന് ഭയക്കുന്നവരാണ് പലരും.''ആരാണ് വിളിക്കുന്നേ''? എന്നാവും ചിന്തിക്കുന്നത്. ആ വേവലാതി വേണ്ട.

## Article Content

** ** പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളി വരുമ്പോൾ ഒന്ന് ഭയക്കുന്നവരാണ് പലരും.''ആരാണ് വിളിക്കുന്നേ''? എന്നാവും ചിന്തിക്കുന്നത്. ആ വേവലാതി വേണ്ട.

ഇനി നേരിട്ടറിയാം ആരുടെ പേരിൽ എടുത്ത സിമ്മിൽ നിന്നാണ് കോൾ വരുന്നത് എന്ന്. പരീക്ഷണാടിസ്ഥാനത്തിൽ ടെലികോം കമ്പനികൾ പദ്ധതിക്ക് തുടക്കംകുറിച്ചു. കാൾ സ്‌ക്രീനിൽ വരുമ്പോൾ ഉടമയുടെ നമ്പറിനു ഒപ്പം പേരുംകൂടെ ദൃശ്യമാകുന്ന ' കോളിങ് നെയിം' എന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

റീലിൻസ്, ജിയോ, വൊഡാഫോൺ, ഐഡിയ, ബി എസ് എൻ എൽ എന്നീ കമ്പനികളാണ് ഹരിയാണയിലും എയർടെൽ ഹിമാചൽ പ്രദേശിലുമാണ് പരീക്ഷണം എന്ന രീതിയിൽ തുടക്കം കുറിച്ചത്. 2026 മാർച്ചോടെകൂടെ ഇത് രാജ്യവായപ്കമായി നടപ്പാക്കണം എന്നാണ് കേന്ദ്ര ടെലികോം ഡിപ്പാർട്മെൻറ് അറിയിച്ചരിക്കുന്നത്.

നിലവിൽ ട്രൂകോളർ ആപ്പ് ഇൻസ്റ്റാൾ ചെയ്യ്‌തിട്ടുളള ഫോണുകളിൽ വിളിക്കുന്നവരുടെ പേര് കാണാൻ സാധിക്കുന്നുണ്ടെങ്കിലും. അത് യഥാർത്ഥ സ്വഭാവമല്ല. ഫോൺ ഉപയോഗിക്കുന്ന സിം എടുക്കുമ്പോൾ കൊടുത്ത പേരും വിവരങ്ങളല്ല ട്രൂകോളറിൽ കാണിക്കുന്നത്.

മറ്റുള്ളവരുടെ കോൺണ്ടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്ത പേരാണ് കാണിക്കുന്നത്. ടെലികോം കമ്പനികൾ നൽകുന്ന സേവനത്തിൽ സിം രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളിലെ ഔദ്യോഗിക പേരാകും കാണിക്കുന്നത്.

മൊബൈൽ ഫോണിൽ പേര് സേവ് ചെയ്തിട്ട് ഇല്ലെക്കിൽ പോലും പേര് തെളിഞ്ഞ് കാണിക്കും. രാജ്യവാപകമായി പദ്ധതി നടപ്പാകുന്നതോടെ എല്ലാ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമായിത്തുടങ്ങും.

ആശയവിനിമയം കൂടുതൽ സുഖകരമായി പ്രയോജനപ്പെടുത്താനും ഇത് സഹയകമാകും. സൈബർ തട്ടിപ്പികൾ ഇതുവഴി തടയാൻ കഴിയും എന്നാണ് സർക്കാർ കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325133/phone-call-telecom-companies-mobile-phone-cyber-fraud)