---
title: "ഞെട്ടേണ്ട, എരിഞ്ഞ് ചാവില്ല...: ചോറിനൊപ്പം കൂട്ടാൻ'പച്ചമുളക് കറി' ഉണ്ടാക്കാം  "
english_title: "Green Chilli Curry, Green Chilli Curry Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325104/green-chilli-curry-green-chilli-curry-recipe"
published_at: "2025-11-09T12:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69104547bd198_pachamulak_kari.jpg"
keywords: []
---

# ഞെട്ടേണ്ട, എരിഞ്ഞ് ചാവില്ല...: ചോറിനൊപ്പം കൂട്ടാൻ'പച്ചമുളക് കറി' ഉണ്ടാക്കാം  

> **Lead Summary:** ** ** എന്നും ഒരേ കറിയാണോ ചോറിനൊപ്പം? എന്നാൽ ഇന്ന് നമുക്ക് ഒരു വൈറൈറ്റി ഉണ്ടാക്കാം. പച്ചമുളക് ഭക്ഷണങ്ങളിൽ ഉപയോഗിക്കും എന്നല്ലാതെ മുളക് കൊണ്ട് കരി ഉണ്ടാക്കൽ കുറവാണ് , അടിപൊളി മുളക് കറി ഉണ്ടാക്കാം.

## Article Content

** ** എന്നും ഒരേ കറിയാണോ ചോറിനൊപ്പം? എന്നാൽ ഇന്ന് നമുക്ക് ഒരു വൈറൈറ്റി ഉണ്ടാക്കാം. പച്ചമുളക് ഭക്ഷണങ്ങളിൽ ഉപയോഗിക്കും എന്നല്ലാതെ മുളക് കൊണ്ട് കരി ഉണ്ടാക്കൽ കുറവാണ് , അടിപൊളി മുളക് കറി ഉണ്ടാക്കാം.

***ചേരുവകൾ***

*മുളക് *

*എണ്ണം*

*ഉണക്കമുളക്*

*തൈര്*

* ചെറിയ ഉള്ളി*

*വെളുത്തുള്ളി*

*ഇഞ്ചി*

*കറിവേപ്പില*

*വെളിച്ചെണ്ണ*

*മഞ്ഞള്‍പ്പൊടി*

*കായപ്പൊടി*

*ഉപ്പ്*

*കടുക്*

*ഉലുവ*

*വെള്ളം*

***തയ്യാറാക്കുന്ന വിധം***

*പച്ചമുളക് ചെറുതായി വരഞ്ഞെടുക്കുക. പിന്നീട് ആവിശ്യത്തിന് മഞ്ഞള്‍ പൊടിയും കായപ്പൊടിയും അര ഉപ്പും, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും നന്നായി ഇളക്കി ഒരു മിശ്രിതം ആക്കുക.*

*ശേഷം നേരത്തെ വരഞ്ഞെടുത്ത മുളകിലേക്ക് ഈ കൂട്ട് നന്നായി പുരട്ടിവയ്ക്കുക. ശേഷം ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക.*

*ശേഷം ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോള്‍ ഇതിലേക്ക് രണ്ട് വെളിച്ചെണ്ണ ഒഴിക്കുക. വെള്ളിച്ചെണ്ണ ചൂടായി വരുമ്പോള്‍ ഇതിലേക്ക് നേരത്തെ പുരട്ടിവച്ച മുളക് ഇട്ട് കുറച്ചുനേരം ഫ്രൈ ചെയ്ത് എടുക്കുക.*

*ശേഷം മുളക് എടുത്ത് മാറ്റി വച്ചതിനുശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിലേക്ക്, ഒരു ടീസ്പൂണ്‍ കടുക് ഇട്ട് നന്നായി പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ഉലുവയും കൂടി ഇട്ട് കൊടുക്കാം*

*ഇതേസമയം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുക്കാം. അതും കൂടി ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. കൂടെത്തന്നെ ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ അടിച്ചെടുത്ത മോര് ഇതിനകത്തേക്ക് ഒഴിച്ചു കൊടുക്കാം. *

*അല്‍പസമയത്തിന് ശേഷം വറുത്തുവച്ച മുളകും കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടെ നല്ലപോലെ ഇളക്കി കൊടുത്താല്‍ അടിപൊളി രുചിയില്‍ പച്ചമുളക് കറി തയ്യാര്‍.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325104/green-chilli-curry-green-chilli-curry-recipe)