---
title: "ദേശീയ പാതയിൽ മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്"
english_title: "Vehicle accident in Aroor Edappally, crane driver injured, fish cart lorry hits crane, accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325074/vehicle-accident-in-aroor-edappally-crane-driver-injured-fish-cart-lorry-hits-crane-accident"
published_at: "2025-11-09T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69100752085c3_ACCIDENT.jpg"
keywords: []
---

# ദേശീയ പാതയിൽ മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: ** അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.

## Article Content

**കൊച്ചി: ** അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മം​ഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി.

തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാ​ഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോ​ഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ​ഗ​താ​ഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325074/vehicle-accident-in-aroor-edappally-crane-driver-injured-fish-cart-lorry-hits-crane-accident)