---
title: " പ്രായം പത്ത് കുറയ്ക്കണോ? എങ്കിൽ വാ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം...."
english_title: "Foods to eat to reduce age, benefits of dark chocolate, when to eat almonds, green grapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325059/foods-to-eat-to-reduce-age-benefits-of-dark-chocolate-when-to-eat-almonds-green-grapes"
published_at: "2025-11-08T22:50:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f7ca92d0b1_FOOD.jpg"
keywords: []
---

#  പ്രായം പത്ത് കുറയ്ക്കണോ? എങ്കിൽ വാ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം....

> **Lead Summary:** പ്രായമാകുന്നത് തന്നെയാണ് പലരേയും അസ്വസ്ഥരാക്കുന്നത് . കൃത്രിമ രീതിയെ ആശ്രയിക്കാതെ പ്രകൃതിദത്തമായ രീതിയിൽ നമ്മുക്ക് പല പ്രശനങ്ങളെയും പരിഹരിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന് നോക്കിയാലോ?

## Article Content

പ്രായമാകുന്നത് തന്നെയാണ് പലരേയും അസ്വസ്ഥരാക്കുന്നത് . കൃത്രിമ രീതിയെ ആശ്രയിക്കാതെ പ്രകൃതിദത്തമായ രീതിയിൽ നമ്മുക്ക് പല പ്രശനങ്ങളെയും പരിഹരിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന് നോക്കിയാലോ?

1 - ബദാം

ബദാം കഴിക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട. ധാരാളം ആന്റിഓക്സിഡന്റ്, വിറ്റാമിൻ, സിങ്ക് , അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വർധിപ്പിക്കുന്നതിനും ഒപ്പം തന്നെ അകാല വാർധക്യത്തെ പേടിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം. വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിച്ചാൽ ആരോഗ്യ ഗുണം കൂടുതൽ മെച്ചപ്പെടും .

2 - ഡാർക്ക്‌ ചോക്ലേറ്റ്

ഡാർക്ക്‌ ചോക്ലേറ്റ് ഇഷ്ട്ടം ഇല്ലാത്തവർ ചുരുക്കമാണ് . പലപ്പോഴും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന മധുരം എന്ന് പറയുന്നത് ഡാർക്ക്‌ ചോക്ലേറ്റ് തന്നെയാണ്. കോശങ്ങൾക്ക് പ്രായം ഏറുന്നത് തടയുന്നതിന് ഡാർക്ക്‌ ചോക്ലേറ്റ് ഉത്തമമാണ്

ഫ്ലാവോനോയ്ഡ്സ് എന്നാ ആന്റിഓക്സിഡന്റ് ആണ് ഡാർക്ക്‌ ചോക്ലേറ്റിൽ ഉള്ളത്. ഇത് പ്രായം കുറക്കുന്നതിന് ഏറെ സഹായകമാണ്. അകാല വാർധക്യത്തെ തടസപ്പെടുത്തുന്ന ഒന്നാണ് .

3 - പച്ച മുന്തിരി

അകാല വാർധക്യത്തെ തടസപ്പെടുത്തുന്ന ഒന്നാണ് പച്ച മുന്തിരി .അകാലനര, മുഖത്തെചുളിവ്, എന്നീ പ്രശനങ്ങൾക്ക് എല്ലാം പരിഹാരം കാണാൻ ഇത് സഹായിക്കും . അത് കൊണ്ട് ഇത്തരം പ്രതിസന്ധിയിൽ പച്ച മുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ് .ആന്റിഓക്സിഡന്റ തന്നെയാണ് ഇവിടെയും സഹായിക്കുന്നത്. അത് കൊണ്ട് പഴങ്ങൾ വാങ്ങുമ്പോൾ പച്ച മുന്തിരി വാങ്ങാൻ മറക്കരുത്.

4- കസ്കസ്

ഒമേഗ ഫാറ്റി ആസിഡുകളിൽ സന്തുഷ്ടരാണ് കസ്കസ്. ഇതിലെ കാൽസ്യം ധാതുക്കൾ തുടങ്ങിയവ ധരാളം അടക്കിയിട്ടുണ്ട്. കസ്കസ് ചർമ്മത്തിന് പല പ്ര ശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലൻ ആകുന്ന പല പ്രശ്നങ്ങൾക്കും കസ്കസിലൂടെ പരിഹാരം കാണാൻ സാധിക്കുന്നു.

5- മത്സ്യം

മത്സ്യം ഇഷ്ടമില്ലാത്തവരാണ് നിങ്ങളെങ്കിൽ പ്രായം ആകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നതിൽ കാര്യമില്ല . മത്സ്യം കഴിക്കാത്തവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ചർമത്തിനും ആരോഗ്യത്തിനും ബാധിക്കും.

6-ചീര

ചീര എന്തുകൊണ്ടും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് . ഇതോടൊപ്പം പ്രായമാകുന്നതിനെയും തടയുന്നു . വിറ്റാമിൻ-സി, വിറ്റാമിൻ- എ, ആന്റിഓക്സിഡന്റ് എന്നിവയുടെ കലവറ ആണ് ചീര.

7- കിഴങ്ങ് വർഗ്ഗങ്ങൾ

അകാല വാർധക്യത്തിൽ പരിഹാരം കാണാൻ കഴിക്കുന്ന ഒന്നാണ് കിഴങ്ങ് വർഗ്ഗങ്ങൾ. കാരണം പലതരത്തിലാണ് ആരോഗ്യ പ്രശ്നങ്ങൾ വില്ലനാകുന്നത് . ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് കിഴങ്ങ് വർഗ്ഗങ്ങൾ വളരെയധികം സഹായിക്കുന്നു. കോശങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്നില്ല .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325059/foods-to-eat-to-reduce-age-benefits-of-dark-chocolate-when-to-eat-almonds-green-grapes)