---
title: "ജോലിയുണ്ടേ.... ഡയറക്ട് റിക്രൂട്ട്‌മെന്റുമായി ബിഎസ്എൻഎൽ; സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളില്‍ 120 ഒഴിവുകള്‍"
english_title: "Job vacancies, apply for jobs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325054/job-vacancies-apply-for-jobs"
published_at: "2025-11-08T22:10:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f72eb5944d_joli.jpg"
keywords: []
---

# ജോലിയുണ്ടേ.... ഡയറക്ട് റിക്രൂട്ട്‌മെന്റുമായി ബിഎസ്എൻഎൽ; സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളില്‍ 120 ഒഴിവുകള്‍

> **Lead Summary:** **ഡല്‍ഹി: **ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ (ഡിആര്‍) 120 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

## Article Content

**ഡല്‍ഹി: **ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ (ഡിആര്‍) 120 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

95 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ടെലികോം സ്ട്രീം തസ്തികകളിലേക്കും 25 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ഫിനാന്‍സ് സ്ട്രീം തസ്തികകളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

ഡയറക്ട് റിക്രൂട്ട്‌മെന്റിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ബാധകമായിരിക്കും.

**ശമ്പളം**

ശമ്പള സ്‌കെയില്‍ 24,900 രൂപ മുതല്‍ 50,500 രൂപ വരെയായിരിക്കും. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 30 വയസ്സുമാണ്. എഴുത്തു പരീക്ഷയിലൂടെയായിരിക്കും (കമ്പ്യൂട്ടര്‍ അധിഷ്ഠിത-മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ്) നിയമന പ്രക്രിയ നടക്കുക.

**യോഗ്യത**

താഴെ പറയുന്ന ഏതെങ്കിലും വിഷയങ്ങളില്‍ റെഗുലര്‍ ഫുള്‍-ടൈം അടിസ്ഥാനത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബാച്ചിലര്‍ ഓഫ് എന്‍ജിനിയറിങ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ തത്തുല്യമായ എന്‍ജിനിയറിങ് ബിരുദം.

1. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ്

2. ഇലക്ട്രോണിക്‌സ്

3. കമ്പ്യൂട്ടര്‍ സയന്‍സ്

4. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

5. ഇലക്ട്രിക്കല്‍

6. ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ഏതെങ്കിലും കോര്‍ ആയിട്ടുള്ളതും മറ്റ് അനുബന്ധ ബ്രാഞ്ചുകളുമായി സംയോജിപ്പിച്ചതുമായ കോഴ്‌സുകള്‍.

**ഫിനാന്‍സ് വിഭാഗത്തിനുള്ള യോഗ്യതാ മാനദണ്ഡം**

ഉദ്യോഗാര്‍ത്ഥിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി യോഗ്യതകള്‍ ഉണ്ടായിരിക്കണം.

'അപേക്ഷാ ഷെഡ്യൂള്‍, പരീക്ഷാ രീതി, പരീക്ഷാ ഫീസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്, പരീക്ഷാ തീയതി തുടങ്ങിയവ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325054/job-vacancies-apply-for-jobs)