---
title: "അടുക്കളയിൽ രൂക്ഷഗന്ധമോ....? സുഗന്ധം നിറയ്ക്കാൻ രണ്ട് മുറി നാരങ്ങ കൊണ്ട് പരിഹാരം"
english_title: "kitchen odour removal with lemon diy tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325017/kitchen-odour-removal-with-lemon-diy-tips"
published_at: "2025-11-08T16:27:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f237a7e7d5_LEMON.jpg"
keywords: []
---

# അടുക്കളയിൽ രൂക്ഷഗന്ധമോ....? സുഗന്ധം നിറയ്ക്കാൻ രണ്ട് മുറി നാരങ്ങ കൊണ്ട് പരിഹാരം

> **Lead Summary:** **( **[www.truevisionnews.com]** ) ** അടുക്കളയിലെ രൂക്ഷഗന്ധം പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്, പ്രത്യേകിച്ച് മീൻ കറി വെക്കുമ്പോഴും ഇറച്ചി പാചകം ചെയ്യുമ്പോഴും. ഇത് ഒഴിവാക്കാൻ കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകളാണോ ഉപയോഗിക്കാറുള്ളത്? എന്നാൽ പകരം പ്രകൃതിദത്തവും ആരോഗ്യകരവുമായ ഒരു പരിഹാരം തേടുന്നതാണ് നല്ലത്. അതിനായി അടുക്കളയിൽ സുലഭമായ നാരങ്ങയും ഗ്രാമ്പൂവും ഉപയോഗിക്കാം. ഈച്ചകളെയും പ്രാണികളെയും അകറ്റി ദിവസം മുഴുവൻ അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

## Article Content

**( **[www.truevisionnews.com]** ) ** അടുക്കളയിലെ രൂക്ഷഗന്ധം പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്, പ്രത്യേകിച്ച് മീൻ കറി വെക്കുമ്പോഴും ഇറച്ചി പാചകം ചെയ്യുമ്പോഴും. ഇത് ഒഴിവാക്കാൻ കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകളാണോ ഉപയോഗിക്കാറുള്ളത്? എന്നാൽ പകരം പ്രകൃതിദത്തവും ആരോഗ്യകരവുമായ ഒരു പരിഹാരം തേടുന്നതാണ് നല്ലത്. അതിനായി അടുക്കളയിൽ സുലഭമായ നാരങ്ങയും ഗ്രാമ്പൂവും ഉപയോഗിക്കാം. ഈച്ചകളെയും പ്രാണികളെയും അകറ്റി ദിവസം മുഴുവൻ അടുക്കളയിൽ സുഗന്ധം നിറയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

**വേണ്ട സാധനങ്ങൾ**

നാരങ്ങ - 2 എണ്ണം (സ്ലൈസ് ചെയ്തത്)

ഗ്രാമ്പൂ - 10-15 എണ്ണം

വെള്ളം - 2-3 കപ്പ്

**തയ്യാറാക്കുന്ന വിധം**

ഒരു ചെറിയ പാത്രത്തിൽ 2-3 കപ്പ് വെള്ളം എടുക്കാം. നാരങ്ങ വട്ടത്തിൽ മുറിച്ച് വെള്ളത്തിലേക്ക് ചേർക്കാം. ഇതിലേക്ക് ഗ്രാമ്പൂ കൂടി ചേർക്കാം. ഈ പാത്രം അടുപ്പത്ത് വെച്ച് ചെറുതീയിൽ ചൂടാക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വയ്ക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം.

ഈ മിശ്രിതം തണുത്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. അടുക്കളയിൽ ദുർഗന്ധം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം. പാചകം ചെയ്യുമ്പോൾ തന്നെയോ, പാചകം ചെയ്തതിന് ശേഷമോ ഇത് ഉപയോഗിക്കാവുന്നതാണ്. നാരങ്ങയുടെയും ഗ്രാമ്പൂവിൻ്റെയും മണം പാറ്റകളെയും പല്ലികളെയും തുരത്താൻ അനുഗുണമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325017/kitchen-odour-removal-with-lemon-diy-tips)