---
title: "ഇതിനെ വെല്ലാൻ മറ്റൊന്നില്ല....! ശരീരവും മനസ്സും ഒന്നിച്ച് തണുക്കും, വെള്ളരി ജ്യൂസിന് ഗുണങ്ങളേറെ...."
english_title: "healthy diet Friendly cucumber juice recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324969/healthy-diet-friendly-cucumber-juice-recipe"
published_at: "2025-11-08T13:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690efebf29048_CUCUMBER.jpg"
keywords: []
---

# ഇതിനെ വെല്ലാൻ മറ്റൊന്നില്ല....! ശരീരവും മനസ്സും ഒന്നിച്ച് തണുക്കും, വെള്ളരി ജ്യൂസിന് ഗുണങ്ങളേറെ....

> **Lead Summary:** **( **[www.truevisionnews.com]** ) **ചൂടത്ത് ഒരു ക്ലാസ് വെള്ളരി ജ്യൂസ് ആയാലോ? ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ ദാഹത്തിനൊപ്പം വിശപ്പും ശമിക്കും. ചെറു നാരുകളാൽ സമ്പന്നമാണ് വെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ വെള്ളരി ജ്യൂസ് സഹായിക്കും.

## Article Content

**( **[www.truevisionnews.com]** ) **ചൂടത്ത് ഒരു ക്ലാസ് വെള്ളരി ജ്യൂസ് ആയാലോ? ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ ദാഹത്തിനൊപ്പം വിശപ്പും ശമിക്കും. ചെറു നാരുകളാൽ സമ്പന്നമാണ് വെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ വെള്ളരി ജ്യൂസ് സഹായിക്കും.

നല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം ഏതൊരാളുടെയും സ്വപ്നമാണ്. പുറമെ ക്രീമുകൾ ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം, ഉള്ളിൽ നിന്ന് നമ്മുടെ ശരീരത്തെ പോഷിപ്പിക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുമ്പോളാണ് ചർമ്മം കൂടുതൽ ഫ്രഷായും ഊർജ്ജസ്വലമായും കാണപ്പെടുന്നത്. ഇതിനായുള്ള ഏറ്റവും മികച്ച പ്രകൃതിദത്തമായ ഒരു വഴിയാണ് വെള്ളരി.

ജലാംശം, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരി. ഇതിൽ അടങ്ങിയിരിക്കുന്ന 'സിലിക്ക' പോലുള്ള ഘടകങ്ങൾ ചർമ്മത്തിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പതിവായ വെള്ളരി ഉപയോഗം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അതുവഴി ചർമ്മത്തിന് ഒരു പ്രകൃതിദത്തമായ തിളക്കം നൽകാനും ഉപകരിക്കും. ഇത് കലോറി തീരെ കുറവായതിനാൽ, ഡയറ്റ് ചെയ്യുന്നവർക്കും മികച്ചതാണ്. പോഷകഗുണങ്ങളുള്ള വെള്ളരി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

**ചേരുവകൾ**

കുക്കുമ്പർ- 200 ഗ്രാം

തൈര്- 150ഗ്രാം

മല്ലിയില- 4 ഗ്രാം

ഉപ്പ്- 1/2 ടീസ്പൂൺ

ഇഞ്ചി- 1/2ടീസ്പൂൺ

പുതിനയില- 2 ഗ്രാം

ജീരകപ്പൊടി- 1/2ടീസ്പൂൺ

തേങ്ങാവെള്ളം- 200 മില്ലി

കസ്കസ്- ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

200ഗ്രാം കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞതിലേയ്ക്ക് 150 ഗ്രാം തൈര്, നാല് ഗ്രാം മല്ലിയില, അര ടീസ്പൂൺ ഉപ്പ്, ചെറിയ ഇഞ്ചി കഷ്ണം, രണ്ട് ഗ്രാം പുതിനയില, അര ടീസ്പൂൺ ജീരകപ്പൊടി, 200 മില്ലി തേങ്ങാവെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കുക.

ഒരു ഗ്ലാസിൽ വെള്ളത്തിൽ കുതിർത്ത കസ്കസ് ചേർത്ത് അരച്ചെടുത്ത ജ്യൂസ് ഒഴിച്ച് അൽപ്പം ഐസ് കൂടി ചേർത്ത് കുടിക്കാം. ജ്യൂസ് അരച്ചെടുക്കുന്ന സമയത്തു തന്നെ ഐസ് ഇട്ടാലും മതിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324969/healthy-diet-friendly-cucumber-juice-recipe)