---
title: "സാമാന്യ ബോധം വേണം...!  ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയിൽവേ"
english_title: "Students sing RSS's Ganesha,Vande Bharat; Southern Railway shares video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324951/students-sing-rsss-ganeshavande-bharat-southern-railway-shares-video"
published_at: "2025-11-08T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690eeff106b44_vande.jpg"
keywords: []
---

# സാമാന്യ ബോധം വേണം...!  ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയിൽവേ

> **Lead Summary:** **കൊച്ചി: **ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേയാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

## Article Content

**കൊച്ചി: **ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേയാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്.

'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324951/students-sing-rsss-ganeshavande-bharat-southern-railway-shares-video)