---
title: "മൈഗ്രേയ്ൻ നിങ്ങളുടെ മിത്രമാകണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് തന്നെ തലവേദന ഇല്ലാതാക്കാം..."
english_title: "Migraine triggers, Preventive medication , Headache remedies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324946/migraine-triggers-preventive-medication-headache-remedies"
published_at: "2025-11-08T12:27:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690eeb9b16cab_mygrain.jpg"
keywords: []
---

# മൈഗ്രേയ്ൻ നിങ്ങളുടെ മിത്രമാകണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് തന്നെ തലവേദന ഇല്ലാതാക്കാം...

> **Lead Summary:** നമ്മളിൽ പലരെയും അലട്ടുന്ന ഒരു അവസ്ഥയല്ലേ മൈഗ്രേയ്ൻ. നമ്മുടെ ഒരു ദിവസത്തെ ദിനചര്യ മാറിമറിയാൻ ഈ ഒരു മൈഗ്രൈൻ മൂലം സാധിക്കും. നെറ്റിയിൽ തുളച്ചു കയറുന്ന വേദന ആലോചിക്കുമ്പോൾ തന്നെ അസ്വസ്ഥരാവുന്നില്ലേ?

## Article Content

നമ്മളിൽ പലരെയും അലട്ടുന്ന ഒരു അവസ്ഥയല്ലേ മൈഗ്രേയ്ൻ. നമ്മുടെ ഒരു ദിവസത്തെ ദിനചര്യ മാറിമറിയാൻ ഈ ഒരു മൈഗ്രൈൻ മൂലം സാധിക്കും. നെറ്റിയിൽ തുളച്ചു കയറുന്ന വേദന ആലോചിക്കുമ്പോൾ തന്നെ അസ്വസ്ഥരാവുന്നില്ലേ?

ദൂരയാത്ര ചെയ്താലോ, ഒരു സ്പ്രേ അടിച്ചാലോ ഒക്കെ പെട്ടെന്ന് കയറിവരും മൈഗ്രേയ്ൻ, വന്നാൽപിന്നെ വെളിച്ചം ബുദ്ധിമുട്ടാകുന്നു, ചെറിയ ശബ്ദം പോലും അരോചകമായി മാറുന്നു. കംപ്യൂട്ടറും ഫോണും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ അന്നത്തെ ദിവസം സ്ക്രീനിലേക്ക് ഒന്ന് നോക്കാൻ പോലും സാധിക്കില്ല.

മൈഗ്രേയ്ൻ നമ്മൾ പലരിലും സാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഞരമ്പ് സംബന്ധമായി ആണ് ഈ വേദന അനുഭവപ്പെടുക.ഒരു സ്കാനിങ്ങിൽ പോലും വേദന മനസ്സിലാക്കാൻ സാധിക്കില്ല. ഓരോ തവണ മൈഗ്രേയ്ൻ അനുഭവിക്കുമ്പോഴും ആശുപത്രിയിൽ പോകണമെന്നില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മൈഗ്രേയ്നിന്റെ ബുദ്ധിമുട്ടുകൾ പൂർണമായി ഒഴിവാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ......

1. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട

ഒന്നാണ്.

2. ചായ, കാപ്പി എന്നിവ കുടിക്കുന്നത് കുറയ്ക്കുക.

3. കൃത്യസമയത്ത് ഉറങ്ങുക.

4. യോഗ, വ്യായാമം എന്നിവ ദിനചര്യയുടെ ഭാഗമാക്കുക.

5. നെറ്റിയിൽ തണുപ്പുള്ള എന്തെങ്കിലും വെക്കുന്നത് ഒരു ആശ്വാസമാകും.

6. തലവേദനയുടെ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അത് പരമാവധി ഒഴിവാക്കാൻ

ശ്രമിക്കുക.

7. ചായ കുടിക്കാതിരിക്കാൻ സാധിക്കാത്ത ആളുകൾ ആണെങ്കിൽ ഇഞ്ചി ഇട്ട ചായ കുടിക്കുക.

8. നെറ്റിയുടെ ഇരുവശങ്ങളിലായി മസ്സാജ് ചെയ്തുകൊടുക്കുക.

9. ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കുക

10. വെയിൽ കൊള്ളുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഓർക്കുക, മൈഗ്രേയ്ൻ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ളതല്ല, മറിച്ച് കൃത്യമായ പരിചരണത്തിലൂടെ നിങ്ങൾക്ക് അതിനെ നിയന്ത്രിക്കാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324946/migraine-triggers-preventive-medication-headache-remedies)