---
title: "പോഷകങ്ങളുടെ കലവറ...! 'മുട്ടയിട്ട മുരിങ്ങയില തോരൻ' ഉണ്ടാക്കാം, ചോറിനൊപ്പം ഇതുമാത്രം മതി   "
english_title: "Moringa leaves, benefits of moringa, to improve skin health, for digestive problems"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324938/moringa-leaves-benefits-of-moringa-to-improve-skin-health-for-digestive-problems"
published_at: "2025-11-08T11:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ee325168e9_ft.jpg"
keywords: []
---

# പോഷകങ്ങളുടെ കലവറ...! 'മുട്ടയിട്ട മുരിങ്ങയില തോരൻ' ഉണ്ടാക്കാം, ചോറിനൊപ്പം ഇതുമാത്രം മതി   

> **Lead Summary:** ** ** വേഗത്തിൽ ഉണ്ടാകാൻ പറ്റിയ 'മുട്ടയിട്ട മുരിങ്ങയില തോരൻ' ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഓണത്തിന് .

## Article Content

** ** വേഗത്തിൽ ഉണ്ടാകാൻ പറ്റിയ 'മുട്ടയിട്ട മുരിങ്ങയില തോരൻ' ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഓണത്തിന് .

മുരിങ്ങയില പോഷക സമൃദ്ധവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ്. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ദഹന സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിവയെ പ്രതിരോധിക്കാനും മുരിങ്ങയില ഉത്തമമാണ്.

***ചേരുവകൾ***

***മുരിങ്ങ ഇല***

*** സവാള ***

***വെളുത്തുള്ളി ***

***ജീരകം ***

***മഞ്ഞൾപൊടി ***

***മുളക്പൊടി ***

***തേങ്ങ ***

***മുട്ട ***

***ഉപ്പ് ***

***വെളിച്ചെണ്ണ***

***തയാറാകുന്ന വിധം***

***ആദ്യം തന്നെ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ് വെച്ച സവാള ഇട്ട് നന്നായി മൂപ്പിച്ചെടുക്കാം. ഇതിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്തുകൊടുക്കാം .***

***ശേഷം കഴുകി വൃത്തിയാക്കിയ മുരിങ്ങയില ഇട്ടു കൊടുക്കാം. ലേശം ഉപ്പ് കൂടിയിട്ട് നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ഒരുപിടി തേങ്ങ രണ്ട് വെളുത്തുള്ളി ആവിശ്യത്തിന് ഉപ്പ് , ജീരകം ചേർത്ത് ചതച്ചെടുക്കുക .***

***ശേഷം മുരിങ്ങയിലേക്ക് യോജിപ്പിക്കാം. പിന്നീട് തോരന്റെ നടുവിലേക്ക് മുട്ട പൊട്ടിച്ചു ഒഴികാം. ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് മുട്ട നല്ലതുപോലെ പൊരിച്ചെടുക്കാം . മുട്ടയിട്ട് ചിക്കി പൊരിച്ച മുരിങ്ങയില തോരൻ റെഡി.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324938/moringa-leaves-benefits-of-moringa-to-improve-skin-health-for-digestive-problems)