---
title: "സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ "
english_title: "kerala gold rate november 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324905/kerala-gold-rate-november-8"
published_at: "2025-11-08T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ecb96c4d47_gold.jpg"
keywords: []
---

# സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ 

> **Lead Summary:** **** സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്.

## Article Content

**** സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്.

ഈ മാസം സ്വര്‍ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ അഞ്ചാം തീയതിയാണ്. 89,080 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണത്തിൻ്റെ വില 97,000 രൂപയില്‍ നിന്ന് കുത്തനെ താ‍ഴേക്കെത്തിയപ്പോള്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു.

ഈ മാസം ഏറ്റവും കൂടിയ വിലയിലെത്തിയത് ക‍ഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. അതിന് പിന്നാലെ താ‍ഴേക്കാണ് സ്വര്‍ണത്തിൻ്റെ വില വന്നു നില്‍ക്കുന്നത്. അതേസമയം, ഈ വര്‍ഷം ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324905/kerala-gold-rate-november-8)