---
title: "സ്‌കൂള്‍  വാൻ കയറിയിറങ്ങി, അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു"
english_title: "School van accident: LKG student dies in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324854/school-van-accident-lkg-student-dies-in-malappuram"
published_at: "2025-11-07T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e0119a33bc_dead.jpg"
keywords: []
---

# സ്‌കൂള്‍  വാൻ കയറിയിറങ്ങി, അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥിയായ മിൻ ഇസ് വിൻ ആണ് മരിച്ചത്.

## Article Content

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥിയായ മിൻ ഇസ് വിൻ ആണ് മരിച്ചത്.

 സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324854/school-van-accident-lkg-student-dies-in-malappuram)