---
title: "‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറും, പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചു’; എംവി ​​ഗോവിന്ദൻ"
english_title: "Travancore Devaswomboard CPM State Secretary MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324845/travancore-devaswomboard-cpm-state-secretary-mvgovindan"
published_at: "2025-11-07T18:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690df2e1335f8_mv.jpg"
keywords: []
---

# ‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറും, പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചു’; എംവി ​​ഗോവിന്ദൻ

> **Lead Summary:** ** തി**രുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പ്രഖ്യാപിക്കുമെന്നും അദേ​ഹം വ്യക്തമാക്കി. സമയത്ത് സർക്കാർ പ്രഖ്യാപിക്കും. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

## Article Content

** തി**രുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പ്രഖ്യാപിക്കുമെന്നും അദേ​ഹം വ്യക്തമാക്കി. സമയത്ത് സർക്കാർ പ്രഖ്യാപിക്കും. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് നിറവേറ്റിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‌ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നിൽ മോദിയെന്നാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. സാമ്പത്തികമായി ഈ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

തുടർ സർക്കാർ വരും എന്നുള്ളതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷ്യകൂപ്പൺ കോൺഗ്രസ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ ഒരു വാർത്തയും വലതുപക്ഷ മാധ്യമങ്ങളും നൽകുന്നില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിനെയും മാധ്യമങ്ങളും സ്വാധീനിക്കുന്നില്ല.

ഓമനക്കുട്ടന്റെ വാർത്ത വന്നപ്പോൾ എന്ത് ജാഗ്രതയായിരുന്നു മാധ്യമങ്ങൾക്കെന്ന് അദേഹം കുറ്റപ്പെടുത്തി. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് കേരളത്തിന്റെ മുന്നേറ്റത്തെ തമസ്കരിക്കുന്ന രീതിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324845/travancore-devaswomboard-cpm-state-secretary-mvgovindan)