---
title: "ചിക്കനിൽ വെറൈറ്റി പിടിച്ചാലോ....? വൈറൽ 'ഇഫാ ചിക്കൻ' ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ "
english_title: "'Iffa Chicken' Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324843/iffa-chicken-recipe"
published_at: "2025-11-07T17:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690de0ce491bf_1.jpg"
keywords: []
---

# ചിക്കനിൽ വെറൈറ്റി പിടിച്ചാലോ....? വൈറൽ 'ഇഫാ ചിക്കൻ' ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 

> **Lead Summary:** ** അ**ടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഇഫാ ചിക്കൻ തയ്യാറാക്കിയാലോ..... ദുബായ്, ദോഹ, ഖത്തർ പോലുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നാണ് ഇഫാ ചിക്കൻ വൈറലായി മാറിയത്. ഈ വിഭവം കഴിക്കാനായി ഇനി കടയിൽ പോകണമെന്നില്ല വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.എങ്ങനെ എന്ന് നോക്കാം.

## Article Content

** അ**ടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഇഫാ ചിക്കൻ തയ്യാറാക്കിയാലോ..... ദുബായ്, ദോഹ, ഖത്തർ പോലുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നാണ് ഇഫാ ചിക്കൻ വൈറലായി മാറിയത്. ഈ വിഭവം കഴിക്കാനായി ഇനി കടയിൽ പോകണമെന്നില്ല വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.എങ്ങനെ എന്ന് നോക്കാം.

**ചേരുവകൾ:**

**തയ്യാറാക്കുന്ന വിധം:**

ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യമായ ചിക്കൻ എടുക്കുക. അതിലേക്ക് മുളക്പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടിച്ചത്, തൈര്, വിനാഗിരി, ഉപ്പു എന്നിവ ചേർത്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ മസാല ചിക്കനിൽ പിടിക്കാനായി വയ്ക്കുക.

ഇതേസമയം മിക്സിയുടെ ജാറിൽ പുഴുങ്ങിയ മുട്ടയുടെ വെള്ള ഭാഗം ചേർത്തുകൊടുക്കുക. ശേഷം, ഫ്രഷ് ക്രീം, വെളുത്തുള്ളി,എന്നിവ ചേർത്ത് നല്ലരീതിയിൽ അരക്കുക, അതിലേക്ക് കുറച്ച പാലും, ചീസും, വെളിച്ചെണ്ണയല്ലാത്ത മറ്റേതെങ്കിലും എണ്ണ ചേർത്ത് ഒരു സോസിന്റെ പരുവത്തിൽ ആക്കിയെടുക്കുക.

ഒരു പാത്രത്തിൽ വളരെ കുറച്ച എണ്ണ ചൂടാക്കി അതിലേക്ക് ഫ്രിഡ്ജിൽ മാറ്റിവച്ചിരുന്നു ചിക്കൻ ഓരോന്നായി ഇട്ടുകൊടുക്കുക. ശേഷം തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. രണ്ടു വശവും വെന്തുവരുമ്പോൾ തയ്യാറാക്കിവച്ച സോസ് ഓരോന്നിന്റെയും മുകളിലായി പുരട്ടുക. വ്യത്യസ്തവും സ്വാദിഷ്ഠവുമായ ഇഫാ ചിക്കൻ തയ്യാറായി ഇനി ചൂടോടെ വിളംബാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324843/iffa-chicken-recipe)