---
title: "ജനമനസ്സുകൾ കീഴടക്കിയ ഐ ഫോൺ പിന്നിട്ട നാളുകൾ;  2007 മുതൽ 2025 വരെ മാറ്റങ്ങൾ"
english_title: "Iphone evolution, Iphone, Smart phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324835/iphone-evolution-iphone-smart-phone"
published_at: "2025-11-07T16:16:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dd0971c821_i_phone.jpg"
keywords: []
---

# ജനമനസ്സുകൾ കീഴടക്കിയ ഐ ഫോൺ പിന്നിട്ട നാളുകൾ;  2007 മുതൽ 2025 വരെ മാറ്റങ്ങൾ

> **Lead Summary:** * ഒരു* ഐ ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരല്ലെ നമ്മളിൽ പലരും. ഐ ഫോൺ നൽകുന്ന സുരക്ഷയും എടുക്കുന്ന ഫോട്ടോകൾക്ക് നല്ല ക്ലാരിറ്റിയാണല്ലോ... അതിനായി മാത്രം ഐ ഫോൺ വേണമെന്നാഗ്രഹിക്കുന്നവരും ഏറെയുണ്ട്. ഇന്നത്തെ കാലത്ത് മൂല്യമേറിയ സമ്മാനം എന്ന നിലയിൽ ഐ ഫോൺ കൈമാറുന്നത്.അത് നമ്മുടെയിടയിൽ നിർബന്ധമുള്ള ഒരു രീതിയായി മാറിക്കൊണ്ടിരിക്കുകയാണ്.

## Article Content

* ഒരു* ഐ ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരല്ലെ നമ്മളിൽ പലരും. ഐ ഫോൺ നൽകുന്ന സുരക്ഷയും എടുക്കുന്ന ഫോട്ടോകൾക്ക് നല്ല ക്ലാരിറ്റിയാണല്ലോ... അതിനായി മാത്രം ഐ ഫോൺ വേണമെന്നാഗ്രഹിക്കുന്നവരും ഏറെയുണ്ട്. ഇന്നത്തെ കാലത്ത് മൂല്യമേറിയ സമ്മാനം എന്ന നിലയിൽ ഐ ഫോൺ കൈമാറുന്നത്.അത് നമ്മുടെയിടയിൽ നിർബന്ധമുള്ള ഒരു രീതിയായി മാറിക്കൊണ്ടിരിക്കുകയാണ്.

18 വർഷങ്ങളിലായി ഒട്ടനവധി മോഡലുകളാണ് ഐ ഫോണിൻ്റെ ബ്രാൻഡായ ആപ്പിൾ പുറത്തിറക്കിയത്. മലയാളികൾ ഇത്രയേറെ ഇഷ്ടപ്പെടുന്ന ഐഫോണിൻ്റെ സവിശേഷതകളെക്കുറിച്ചറിയാം ........

അമേരിക്കൻ വ്യവസായിയും ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനുമായ സ്റ്റീവ് ജോബ്സ് ആണ് ഐ ഫോൺ കണ്ടുപിടിച്ചത്. പല വില കുറഞ്ഞ ഫോണുകളെയും അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുടക്ക കാലങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിട്ട ഒരു ഫോണാണിത്. എന്നാൽ ഇപ്പോൾ ഏറ്റവും ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഫോണായി ഐ ഫോൺ മാറിയിരിക്കുന്നു. 2007 മുതൽ 2025 വരെ ആപ്പിൾ പുറത്തിറക്കിയ ഐ ഫോൺ മോഡലുകലും അവയുടെ സവിശേഷതകളും ഒന്ന് നോക്കിയാലോ?

**2007 (ഐ ഫോൺ)**

ഐ ഫോൺ : യു എസ് വിപണിയിൽ എത്തിയ ആദ്യ തലമുറ ഐ ഫോൺ, 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്സൽ ക്യാമറ, സിംഗിൾ കോർ എ ആർ എം പ്രോസസ്സർ എന്നിവയാണ് സവിശേഷത. ആ കാലഘട്ടത്തിലെ മറ്റ് ഫോണുകളെ അപേക്ഷിച്ച് വ്യത്യസ്തമായത്.

**

2008 (ഐ ഫോൺ 3G)**

അതിവേഗ 3G ഇന്റർനെറ്റ് പിന്തുണയോടെ വിപണിയിൽ എത്തിയ മൊബൈൽ ആണ് ഐ ഫോൺ 3G. ആപ്പ് സ്റ്റോർ ആരംഭിച്ചത് ഒരു നിർണായക മാറ്റമാണ്.

**2009 (ഐ ഫോൺ 3GS)**

കൂടുതൽ വേഗതയും മികച്ച പ്രകടനവും, വീഡിയോ റെക്കോർഡിങ് ആദ്യമായി അവതരിപ്പിച്ച മോഡൽ ആണ് ഐ ഫോൺ 3GS.

**2010 (ഐ ഫോൺ 4)**

ഐ ഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസൈൻ മാറ്റങ്ങളിൽ ഒന്നാണ് ഐ ഫോൺ 4. ഫ്ലാറ്റ് എഡ്ജുകളുള്ള പ്രീമിയം ബോഡി, ക്ലാരിറ്റിയുള്ള റെറ്റിന ഡിസ്‌പ്ലൈ എന്നിവ മറ്റൊരു സവിശേഷതയാണ്.

**2011 (ഐ ഫോൺ 4S)**

ആപ്പിളിന്റെ എ ഐ അസിസ്റ്റന്റായ സിരിയെ ലോകത്തിനു പരിചയപ്പെടുത്തിയത് ഐ ഫോൺ 4S ആണ്.

**2012 (ഐ ഫോൺ 5)**

ഡിസ്പ്ലേ വലുതാക്കി, ലൈറ്റനിംഗ് പോർട്ട് എന്ന പുതിയ ചാർജിങ് പോർട്ട് അവതരിപ്പിച്ചത് ഐ ഫോൺ 5 ആണ്.

**

2013 (ഐ ഫോൺ 5S)**

സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധിക്കപ്പെട്ട ടച്ച് ഐ ഡി ഫിംഗർ പ്രിന്റ് സെൻസർ അവതരിപ്പിച്ചു.

**2014 (ഐ ഫോൺ 6, 6 പ്ലസ്)**

ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കി സ്ക്രീൻ സൈസ് വർധിപ്പിച്ചു. 4.7 ഇഞ്ച്, 5.5 ഇഞ്ച് സ്ക്രീനുകളാക്കി.

**2016 (ഐ ഫോൺ 7, 7 പ്ലസ്)**

3.5 മില്ലിമീറ്റർ ഹെഡ്‍ഫോൺ ജാക്ക് നീക്കം ചെയ്തു. ഡ്യൂവൽ ക്യാമറ, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകൾ 7 പ്ലസിൽ കൊണ്ടുവന്നു.

**2017 (ഐ ഫോൺ X)**

ഐ ഫോണിന്റെ 10ാം വാർഷികത്തിൽ പുറത്തിറങ്ങിയ മോഡൽ. ഹോം ബട്ടൺ പൂർണമായും ഒഴിവാക്കി സ്ക്രീൻ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ രൂപകൽപന ചെയ്തു. ഫേസ് ഐ ഡി യുടെ തുടക്കം.

**2019 (ഐ ഫോൺ 11 സീരീസ്)**

അൾട്രാ വൈഡ് ലെൻസ് അവതരിപ്പിച്ചു. കാമറ ഫീച്ചറിൽ നൈറ്റ് മോഡ് കൊണ്ടുവന്നു.

**2020 (ഐ ഫോൺ 12 സീരീസ്)**

5G കണക്റ്റിവിറ്റി, കൂടാതെ ഐ ഫോൺ 4ന് സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈനിലേക്ക് മടങ്ങിവന്നു.

ഫോണിന്റെ മുൻഭാഗത്തായി പുതിയ സെറാമിക് ഷീൽഡ് കവർ ചേർത്തു. പുതിയ വൈഡ് കാമറ ഫോട്ടോ നിലവാരം മെച്ചപ്പെടുത്തി.

**2021 (ഐ ഫോൺ 13 സീരീസ്)**

ഐ ഫോൺ 12ൽ നിന്നും കാര്യമായ ഡിസൈൻ മാറ്റങ്ങൾ ഇല്ലേങ്കിലും. ക്യാമറയും പ്രോസെസ്സറും അപ്ഗ്രേഡ് ചെയ്തു.ഐ ഫോൺ 13 മിനി, ഐ ഫോൺ 13, ഐ ഫോൺ 13 പ്രൊ, ഐ ഫോൺ 13 പ്രോമാക്സ് എന്നിവയാണ് ഈ സീരീസിലെ മോഡലുകൾ.

**2022 (ഐ ഫോൺ 14 പ്രൊ സീരീസ്)**

മുകളിലെ നോച്ച് ഒഴിവാക്കി അതിന് പകരമായി ഡൈനാമിക് ഐലൻഡ് എന്ന പുതിയ സവിശേഷത കൊണ്ടുവന്നു.

**2023 (ഐ ഫോൺ 15 സീരീസ്)**

യൂറോപ്പ്യൻ നിയമങ്ങൾ കാരണം ആപ്പിൾ തങ്ങളുടെ ലൈറ്റനിംഗ് പോർട്ട് ഉപേക്ഷിച്ച് USB-C പോർട്ടിലേക്ക് മാറി.

**2024 (ഐ ഫോൺ 16 സീരീസ്)**

6.3 ഇഞ്ച്, 6 .9 ഇഞ്ച് എന്നിങ്ങനെ സ്ക്രീൻ സ്പേസ് വർധിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനായി ക്യാമറ ലെൻസുകൾ ലംബമായി ക്രമീകരിച്ചു.

**2025 (ഐ ഫോൺ 17 സീരീസ്)**

കനം കുറഞ്ഞ രൂപകല്പനയിലും, പ്രോസസ്സിംഗിലും ക്യാമറ സൂം ശേഷിയിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐ ഫോൺ 17 എയർ ഉൾപ്പെടെ ചില മോഡലുകളിൽ ഭാരം കുറഞ്ഞ ടൈറ്റാനിയം ബോഡി ഡിസൈൻ നൽകി.

ഐ ഫോൺ എന്നത് ഒരു ഉപകരണമെന്നതിലുപരി, ഇന്നത്തെ ഡിജിറ്റൽ യുഗത്തിന്റെ അടയാളമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324835/iphone-evolution-iphone-smart-phone)