---
title: "കാർഗോ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം പതിമൂന്നായി, നിലത്ത് വീണ എൻജിനും ബ്ലാക് ബോക്സും കണ്ടെത്തി"
english_title: "Cargo plane crash: Death toll rises to 13"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324832/cargo-plane-crash-death-toll-rises-to-13"
published_at: "2025-11-07T16:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dcae9136ea_fire.jpg"
keywords: []
---

# കാർഗോ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം പതിമൂന്നായി, നിലത്ത് വീണ എൻജിനും ബ്ലാക് ബോക്സും കണ്ടെത്തി

> **Lead Summary:** **ലൂയിസ് വില്ലേ: **വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി.

## Article Content

**ലൂയിസ് വില്ലേ: **വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി.

യുപിഎസിന്റെ കാർഗോ വിമാനമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നത്.

വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർ നാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാന ഡയമണ്ട് എന്നീ ജീവനക്കാരനാണ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനത്തിലുണ്ടായിരുന്നത്.

വിമാനം അഗ്നിഗോളമായതിന് പിന്നാലെ ബാധിക്കപ്പെട്ട എല്ലാവരേയും കണ്ടെത്താനായി എന്നാണ് പ്രതീക്ഷയെന്നാണ് ലൂയിസ് വില്ലേ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പ്രതികരിച്ചത്.

ടേക്ക് ഓഫിന് പിന്നാലെ യുപിഎസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റർ ബുധനാഴ്ച വ്യക്തമാക്കിയത്.

വിമാനത്തിന്റെ അറ്റകുറ്റ പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തകരുന്നതിന് ആഴ്ചകൾക്ക് മുന്നിലെത്തിച്ച് വിമാനം അറ്റകുറ്റ പണികൾക്കായി ടെക്സാസിൽ എത്തിച്ചിരുന്നു.

സെപ്തംബർ 3 മുതൽ 18 ഒക്ടോബർ വരെ വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ടെക്സാസിലെ സാൻ ആന്റോണിയോയിലായിരുന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്.

വിമാനത്താവള പരിസരത്ത് നിന്ന് താഴേയ്ക്ക് പതിച്ച എൻജിനും അപകട സ്ഥലത്ത് നിന്ന് കോക്പിറ്റിലെ ഡാറ്റ റെക്കോർഡറും വോയിസ് റെക്കോർഡും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്ന് കേടുപാടുകളില്ലാതെയാണ് ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324832/cargo-plane-crash-death-toll-rises-to-13)